നിങ്ങള്‍ കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; മോദിയോട് പേനയെടുത്ത് മാപ്പെഴുതാന്‍ പറഞ്ഞ് സുര്‍ജേവാല
natioanl news
നിങ്ങള്‍ കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; മോദിയോട് പേനയെടുത്ത് മാപ്പെഴുതാന്‍ പറഞ്ഞ് സുര്‍ജേവാല
ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 6:07 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരോട് മാപ്പ് പറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയെ സംബോധന ചെയ്തുകൊണ്ടായിരുന്നു രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ഭാരത് ബന്ദിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പുറമെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ് , ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ടി.ആര്‍.എസ് തുടങ്ങി നിരവധി പാര്‍ട്ടികള്‍ കര്‍ഷക ബന്ദിന് പിന്തുണ അറിയിച്ചു.

ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Opposition Parties Send Message Of Support For Farmers’ “Bharat Bandh