ആ രണ്ട് റിയാലിറ്റി ഷോകള്‍ക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് വന്നു, ഒടുക്കമാണ് അഭിമാന നിമിഷമുണ്ടായത്; റംസാന്‍ പറയുന്നു
Entertainment news
ആ രണ്ട് റിയാലിറ്റി ഷോകള്‍ക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് വന്നു, ഒടുക്കമാണ് അഭിമാന നിമിഷമുണ്ടായത്; റംസാന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th August 2021, 3:03 pm

ഡാന്‍സറായി പേരെടുത്ത വ്യക്തിയാണ് റംസാന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് ചെറുപ്പം മുതലേ റംസാന്‍ മലയാളികള്‍ക്ക് സുപരിചിതനായതും. റിയാലിറ്റി ഷോകളുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് പറയുകയാണ് റംസാനിപ്പോള്‍.

ഒന്ന് രണ്ട് റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും എന്നാല്‍ പിന്നീട് സന്തോഷിക്കാന്‍ ചിലത് സംഭവിച്ചുവെന്നും പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റംസാന്‍.

‘ഡീ ഫോര്‍ ഡാന്‍സിന് മുന്‍പ് ഞാന്‍ രണ്ട് റിയാലിറ്റി ഷോകള്‍ ചെയ്തിട്ടുണ്ടായിരുന്നു. സ്ട്രഗ്ഗിള്‍ ചെയ്ത സമയങ്ങളായിരുന്നു അത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ആദ്യ റിയാലിറ്റി ഷോ. അതില്‍ സെമിഫൈനലില്‍ വെച്ച് ഔട്ടായി. പിന്നീട് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴും ഒരു ഷോയില്‍ പങ്കെടുത്തു.

അതില്‍ ഫിനാലെയില്‍ മൂന്നാം സ്ഥാനമാണ് കിട്ടിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സമയമായിരുന്നു അത്. ഡീ ഫോര്‍ ഡാന്‍സ് വന്നപ്പോള്‍ ചെയ്യണ്ട എന്നാണ് കരുതിയിരുന്നത്. പിന്നീട് ചെയ്യാന്‍ തീരുമാനിച്ചു. അതില്‍ വിന്നറാവുകയും ചെയ്തു. അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്,’ റംസാന്‍ പറഞ്ഞു.


ഡീ ഫോര്‍ ഡാന്‍സിലൂടെയാണ് ഒരുപാട് പ്രേക്ഷകര്‍ തന്നെ ശ്രദ്ധിച്ചതെന്നും പിന്നീട് ബിഗ് ബോസ് കൂടി ചെയ്യുകയായിരുന്നുവെന്നും റംസാന്‍ പറഞ്ഞു.

ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയതിനെക്കുറിച്ചും അഭിമുഖത്തില്‍ റംസാന്‍ പറഞ്ഞു.
ബിഗ് ബോസിലേക്ക് ആദ്യം ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ തന്നെ താന്‍ പോവുകയായിരുന്നുവെന്നും അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ എതിര്‍ത്ത് മറുപടി പറയുകയായിരുന്നുവെന്നുമാണ് റംസാന്‍ പറഞ്ഞത്.

എതിര്‍ത്ത് സംസാരിച്ചപ്പോള്‍ തന്നെ ഇവന്‍ ബിഗ് ബോസിലേക്ക് പറ്റിയ ആളാണെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും റംസാന്‍ പറഞ്ഞു. ഈ പരിപാടിക്ക് വരുമ്പോള്‍ ആരായാലും രണ്ട് തവണ ആലോചിക്കുമെന്നും അങ്ങനെ ആലോചിച്ചാണ് താനും തീരുമാനമെടുത്തതെന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ramzan says about reality shows