നവ്യ നായരുടെ പത്ത് ലുക്കുകള്‍ അതേ പടി പകര്‍ത്തി യൂട്യൂബര്‍; വൈകാതെ നവ്യയുടെ മറുപടിയും
Entertainment news
നവ്യ നായരുടെ പത്ത് ലുക്കുകള്‍ അതേ പടി പകര്‍ത്തി യൂട്യൂബര്‍; വൈകാതെ നവ്യയുടെ മറുപടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th August 2021, 11:26 am

നടി നവ്യ നായരുടെ പത്ത് ലുക്കുകള്‍ റീക്രിയേറ്റ് ചെയ്ത യൂട്യൂബറാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്നത്. അസ്‌വി മലയാളം എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന അശ്വതിയാണ് നവ്യയുടെ പത്ത് ലുക്കുകള്‍ റീക്രിയേറ്റ് ചെയതത്.

വസ്ത്രങ്ങളും ആഭരണങ്ങളും ചെരിപ്പുമടക്കം ശ്രദ്ധിച്ച് നവ്യയുടേതിന് സമാനമായ രീതിയില്‍ അണിഞ്ഞൊരുങ്ങിയ അശ്വതിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

അശ്വതിയുടെ വീഡിയോ നവ്യയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഏറെ ഇഷ്ടപ്പെട്ടുവെന്നും വലിയ കഠിനാധ്വാനമാണ് വീഡിയോക്ക് പിന്നിലുള്ളതെന്നും പറഞ്ഞാണ് നവ്യ വീഡിയോ പങ്കുവെച്ചത്.

അശ്വതിയുടെ കഠിനപ്രയത്‌നത്തെ സമ്മതിച്ചേ മതിയാകൂവെന്ന് വീഡിയോക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ അശ്വതിയുടെ വീഡിയോ കണ്ടുകഴിഞ്ഞു.

യൂട്യൂബ് ട്രെന്റിങ്ങിലും വീഡിയോ വന്നിരുന്നു.

നവ്യയെ കൂടാതെ പേളി മാണി, മൃദുല മുരളി, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരുടെ ലുക്കുകളെയും അശ്വതി റീക്രിയേറ്റ് ചെയ്തിരുന്നു.
ഓരോ നടിമാരുടെയും ലുക്കിനെ നിരീക്ഷിച്ച് ഒരുപാട് സമയമെടുത്താണ് വസ്ത്രങ്ങളും ആഭരണങ്ങളും ശേഖരിക്കുന്നതെന്ന് അശ്വതി തന്നെ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Navya Nair look recreated by Asvi malayalam youtube channel