ആ നടിയുടെ പേരുമായി സാമ്യമുള്ളത് കൊണ്ട് എന്റെ പേര് അന്ന് മാറ്റി നമ്പീശനാക്കി: രമ്യ നമ്പീശന്‍
Entertainment
ആ നടിയുടെ പേരുമായി സാമ്യമുള്ളത് കൊണ്ട് എന്റെ പേര് അന്ന് മാറ്റി നമ്പീശനാക്കി: രമ്യ നമ്പീശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 4:33 pm

ചലച്ചിത്ര നടി, ഗായിക, ടെലിവിഷന്‍ അവതാരക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയാണ് രമ്യ നമ്പീശന്‍. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന നടി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ പേരിലെ നമ്പീശന്‍ ചെറുപ്പത്തിലേ ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ രമ്യ നമ്പീശന്‍.

നമ്പീശന്‍ എന്നത് തനിക്ക് വീട്ടില്‍ നിന്നിട്ട പേരല്ലെന്നും രമ്യ സുബ്രഹ്‌മണ്യന്‍ ഉണ്ണി എന്നായിരുന്നു തന്റെ പേരെന്നും നടി പറയുന്നു. സിനിമയില്‍ എത്തിയപ്പോള്‍ ദിവ്യാ ഉണ്ണി എന്ന പേര് പ്രസിദ്ധമായി കിടക്കുന്നത് കൊണ്ട് രമ്യാ ഉണ്ണി എന്ന പേര് വേണ്ടെന്ന് തന്റെ ആദ്യ സിനിമയായ ‘സായാഹ്ന’ത്തിന്റെ സംവിധായകന്‍ ആര്‍.ശരത് പറഞ്ഞെന്നും രമ്യ നമ്പീശന്‍ പറയുന്നു.

പകരം അദ്ദേഹമിട്ട പേരാണ് രമ്യാ നമ്പീശനെന്നും അന്ന് തനിക്ക് ഈ പേരിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. പിന്നീട് ആ പേര് സ്ഥിരമായി മാറിയതാണെന്നും ഒഫീഷ്യലി ഇപ്പോഴും താന്‍ രമ്യ സുബ്രഹ്‌മണ്യന്‍ തന്നെയാണെന്നും രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷമിയോട് സംസാരിക്കുകയായിരുന്നു നടി.

‘നമ്പീശന്‍ എന്നത് എനിക്ക് വീട്ടില്‍ നിന്നിട്ട പേരല്ല. രമ്യ സുബ്രഹ്‌മണ്യന്‍ ഉണ്ണി എന്നായിരുന്നു എന്റെ പേര്. സിനിമയില്‍ എത്തിയപ്പോള്‍ ദിവ്യാ ഉണ്ണി എന്ന പേര് പ്രസിദ്ധമായി കിടക്കുന്നത് കൊണ്ട് രമ്യാ ഉണ്ണി എന്ന പേര് വേണ്ടെന്ന് എന്റെ ആദ്യ സിനിമയായ ‘സായാഹ്ന’ത്തിന്റെ സംവിധായകന്‍ ആര്‍.ശരത് പറഞ്ഞു. പകരം അദ്ദേഹമിട്ട പേരാണ് രമ്യാ നമ്പീശന്‍ എന്നത്. അന്നെനിക്ക് ഈ പേരിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. പിന്നീട് ആ പേര് സ്ഥിരമായി എന്ന് മാത്രം. ഒഫീഷ്യലി ഇപ്പോഴും ഞാന്‍ രമ്യാ സുബ്രഹ്‌മണ്യന്‍ തന്നെയാണ്,’രമ്യ നമ്പീശന്‍ പറയുന്നു.

Content highlight:   Ramya Nambeesan tells how the name Nambeesan came in her name