ആ സിനിമയിലെ ലിപ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ഉപദേശം ചോദിച്ചത് മാതാപിതാക്കളോട്: രമ്യ നമ്പീശൻ
Entertainment
ആ സിനിമയിലെ ലിപ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, ഉപദേശം ചോദിച്ചത് മാതാപിതാക്കളോട്: രമ്യ നമ്പീശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 2:35 pm

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് രമ്യ നമ്പീശൻ. നടി, പിന്നണിഗായിക, ടെലിവിഷൻ അവതാരക, നർത്തകി എന്നിങ്ങനെ വിവിധ മേഖലകളിൽ രമ്യ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ട്രാഫിക്ക് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശൻ.

കരിയറിൽ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണെന്നും ആ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദിയെന്നും രമ്യ പറയുന്നു. അതുകൊണ്ടാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തമിഴിലെ പിസ എന്നീ ചിത്രങ്ങളിലേക്ക് അവസരം കിട്ടിയതെന്നും പലരും വേണ്ടെന്നുവച്ച റോളുകൾ തന്നിലേക്ക് എത്തിയിട്ടുണ്ടെന്നും അവർ പറയുന്നു.

ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ തനിക്ക് ടെൻഷനുണ്ടായിരുന്നെന്നും അപ്പോൾ താൻ പലരോടും ഉപദേശം തേടിയെന്നും കഥയ്ക്ക് ആവശ്യമെങ്കിൽ നീയതുചെയ്യണമെന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണെന്നും രമ്യ പറഞ്ഞു. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു രമ്യ നമ്പീശൻ.

‘കരിയറിൽ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്ക് നന്ദി. അവർ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തമിഴിൽ പിസ ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്നുവച്ച റോളുകൾ എന്നിലേക്കെത്തിയിട്ടുണ്ട്. അവ കരിയറിലെ ഓർക്കപ്പെടുന്ന സിനിമകളുമായി. തമിഴിൽ സേതുപതി അങ്ങനെയൊന്നാണ്.

ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ അൽപം ടെൻഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. ‘കഥയ്ക്ക് ആവശ്യമെങ്കിൽ നീയതുചെയ്യണം’ എന്നു തീർത്തുപറഞ്ഞത് അച്‌ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്.

റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിന്? റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല,’ രമ്യ നമ്പീശൻ പറയുന്നു.

Content Highlight: Ramya Nambeesan talking about lip lock scene in chappa kurishu movie