എഡിറ്റര്‍
എഡിറ്റര്‍
നെയ്മറുടെ മുന്നില്‍ റയലിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് റാമോസ്
എഡിറ്റര്‍
Thursday 9th November 2017 10:58am

 

റയല്‍ മാഡ്രിഡിന്റെ വാതില്‍ നെയ്മര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണെന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. റയല്‍ മികച്ച താരങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും നെയ്മര്‍ അതിലൊരാളാണെന്നും റാമോസ് പറഞ്ഞു. നെയ്മറുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും റാമോസ് പറഞ്ഞു.

222 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ക്ലബ്ബില്‍ താരം അസംതൃപ്തനാണ്.

പി.എസ്.ജി പരിശീലകന്‍ ഉനയ് എംറെയുമായി ഒത്തുപോകാന്‍ പറ്റാത്തതാണ് നെയ്മറുടെ പ്രശ്‌നമെന്നാണ് വിലയിരുത്തലുകള്‍. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് ലീഗ് വിട്ട് താരം ലാലീഗയിലേക്ക് വീണ്ടും കൂടുമാറാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്.


Read more:   മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദല്ലയ്ക്ക് ഇഷ്ടം സച്ചിനെയോ കോഹ്‌ലിയെയോ അല്ല, ഈ താരത്തെയാണ്


സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തോല്‍വികളേറ്റ് വാങ്ങിയ റയല്‍മാഡ്രിഡാകട്ടെ ലാലീഗയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 23 പോയിന്റുമായി ലാലിഗ പോയിന്റു പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റയല്‍.

റയലിനും അത്‌ലറ്റിക്കോ മാഡ്രിഡും ഒരേ പോയിന്റുകളെങ്കിലും ഗോള്‍ ശരാശരിയിലെ മുന്‍തൂക്കമാണ് റയലിനെ മൂന്നാമതെത്തിച്ചത്. ബാഴ്‌സയും വലന്‍സിയയുമാണ് റയലിന് മുന്നിലുള്ളത്.

Advertisement