എഡിറ്റര്‍
എഡിറ്റര്‍
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദല്ലയ്ക്ക് ഇഷ്ടം സച്ചിനെയോ കോഹ്‌ലിയെയോ അല്ല, ഈ താരത്തെയാണ്
എഡിറ്റര്‍
Thursday 9th November 2017 10:14am

 


ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ചും ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തിയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ല. മറ്റാരെയുമല്ല ആര്‍. അശ്വിനെയാണ് നദല്ലയ്ക്കിഷ്ടം. ഒരു ഓവറില്‍ ആറു തരം ബോളുകള്‍ എറിയാന്‍ കഴിവുള്ള കളിക്കാരനാണ് അശ്വിനെന്നും സ്പിന്നര്‍മാരില്‍ മികച്ചയാള്‍ അശ്വിനാണെന്നും നദല്ല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു നദെല്ല.

ക്യാപ്റ്റന്‍ കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും ഇന്ത്യന്‍ ടീമിന്റെ പ്രൊഫഷണലിസത്തെയും നദെല്ല പുകഴ്ത്തി. ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ അത്‌ലറ്റിക് പ്രകടനവും പ്രൊഫഷണലിസവും ഓസ്‌ട്രേലിയയോട് കിടപിടിക്കുന്നതാണെന്നും നദെല്ല പറഞ്ഞു.

 

രോഹിത് ശര്‍മ്മയുടെ കവര്‍ ഡ്രൈവുകള്‍ വി.വി.എസ് ലക്ഷ്മണിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് നദെല്ല പറഞ്ഞു. തനിക്ക് ഇഷ്ടം ടെസ്റ്റ് ക്രിക്കറ്റാണെന്നും അതേ സമയം കളികാണാന്‍ സമയം കിട്ടാത്തത് പ്രശ്‌നമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയായി 2014ലാണ് നദെല്ല ചുമതലയേറ്റത്. നദെല്ല എഴുതിയ ‘ഹിറ്റ് റിഫ്രഷ്’ എന്ന പുസ്തകം ഈയിടെ പുറത്തിറങ്ങിയിരുന്നു.

Advertisement