മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം 2018ല്‍ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
പഞ്ചവര്‍ണ്ണതത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായി ഈ സിനിമയില്‍ വേഷമിട്ടത് മമ്മൂട്ടിയായിരുന്നു.
ഇപ്പോള്‍ ഗാനഗന്ധര്‍വന്‍ സിനിമയുടെ കഥ പറയാന്‍ വേണ്ടി താന്‍ മമ്മൂട്ടിയെ കണ്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് രമേശ് പിഷാരടി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ കഥ മമ്മൂക്കയെ മനസില്‍ കണ്ട് എഴുതിയതല്ല. കഥ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം എന്റെ മനസില്‍ വരികയായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയെ സമീപിച്ചത്.
ഗാനമേളവേദികളില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ഇരുന്നപ്പോള്‍ ഞാന്‍ മമ്മൂക്കയില്‍ നിന്ന് മൂന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.
ഇതില്‍ മമ്മൂക്കക്ക് ഏഴ് ഷര്‍ട്ടുകള്‍ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയില്‍ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട്. ഈ രണ്ട് കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുത്തു.
അങ്ങനെ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ കാരണമുണ്ടായിരുന്നു. അതൊക്കെ മമ്മൂക്കയ്ക്ക് സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ട് വേണം, ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നീ മുന്‍ധാര ണകളില്‍ നിന്ന് ഉണ്ടായതാണ്.
‘അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല. ആക്ഷനും കട്ടിനുമിടയില്‍ നീ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോളാണ് അദ്ദേഹത്തെ കുറിച്ച് ഞാന്‍ കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് തിരിച്ചറിയുന്നത്,’ രമേശ് പിഷാരടി പറയുന്നു.
Content Highlight: Ramesh Pisharody Talks About Mammootty And Ganagandharvan Movie