കെ റെയില്‍ വേണ്ട എന്ന് തൃക്കാക്കര വിധിയെഴുതി: രമേശ് ചന്നിത്തല
Kerala News
കെ റെയില്‍ വേണ്ട എന്ന് തൃക്കാക്കര വിധിയെഴുതി: രമേശ് ചന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 9:47 am

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍!
കെ റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച
യു.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം,’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതി.

CONTENT HIGHLIGHTS: Ramesh Chennithala reacts when the first results of the Thrikkakara by-election are released