എഡിറ്റര്‍
എഡിറ്റര്‍
പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസ് ആരോഗ്യത്തിന് ഹാനികരം; സൈനിക ക്യാന്റിനുകളില്‍ നിന്നും പിന്‍വലിച്ചു
എഡിറ്റര്‍
Monday 24th April 2017 5:25pm

ന്യൂദല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് ഉത്തമമെന്നാണ് പതഞ്ജലിയുടെ പരസ്യങ്ങളില്‍ നെല്ലിക്ക ജ്യൂസിനെ കുറിച്ച് പറയുന്നത്. ആ പരസ്യ വാദങ്ങളെയൊക്കെ തള്ളിക്കളയുന്നതാണ് പുതിയ വാര്‍ത്തകള്‍.

നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

കൊല്‍ക്കത്തയിലെ കേന്ദ്ര ഫുഡ് ലാബിലായിരുന്നു നെല്ലിക്ക ജ്യൂസിന്റെ പരിശോധന. പരിശോധനയില്‍ ജ്യൂസ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ അധികൃതന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Also Read: ‘താങ്കള്‍ പുലര്‍ത്തുന്ന പുച്ഛവും അഹന്തയും പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടവന്റേതാണ് മണിയാശാനേ.. തിരുത്തുക’; എം.എം മണിയ്‌ക്കെതിരെ വിമര്‍ശനവുമായി ആഷിക് അബു


പരിശോധന ഫലത്തെ തുടര്‍ന്ന് നെല്ലിക്ക ജ്യൂസ് രാജ്യത്തെ സൈനിക ക്യാന്റിനുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. സ്റ്റോക്ക് വിവരങ്ങള്‍ പുറത്തു അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

Advertisement