എഡിറ്റര്‍
എഡിറ്റര്‍
‘താങ്കള്‍ പുലര്‍ത്തുന്ന പുച്ഛവും അഹന്തയും പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടവന്റേതാണ് മണിയാശാനേ.. തിരുത്തുക’; എം.എം മണിയ്‌ക്കെതിരെ വിമര്‍ശനവുമായി ആഷിക് അബു
എഡിറ്റര്‍
Monday 24th April 2017 4:49pm

കോഴിക്കോട്: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ പരാമര്‍ശത്തില്‍ വൈദ്യുത മന്ത്രി എം.എം മണിയ്‌ക്കെതിരെ സംവിധായകന്‍ ആഷിക് അബു രംഗത്ത്. പ്രസംഗിക്കുമ്പോളും അല്ലാത്തപ്പോളും താങ്കള്‍ പുലര്‍ത്തുന്ന പുച്ഛവും അഹന്തയും പ്രത്യേയ ശാസ്ത്രം നഷ്ടപ്പെട്ടവന്റേതാണ് മണിയാശാനേ.. തിരുത്തുക. എന്നായിരുന്നു ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

അതേസമയം. മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് കേസടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് ്അപകീര്‍ത്തിയുണ്ടാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും വനിതാ കമ്മീഷന്‍ അംഗം പ്രമിളാ ദേവി പറഞ്ഞു.

അതേസമയം, പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികരണത്തിനും വിവാദത്തിനും പിന്നാലെ മന്ത്രി എം.എം. മണി ഇന്നു വീട്ടില്‍നിന്നു പുറത്തിറങ്ങിയില്ല. വൈകിട്ട് കുടുംബസമേതം തലസ്ഥാനത്തേക്കു പോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മണി പുറത്തിറങ്ങാത്തതെന്നാണു റിപ്പോര്‍ട്ടുകള്‍.


Also Read: എല്‍ ക്ലാസിക്കോയ്ക്കിടെ ചോരതുപ്പി മെസി; പിന്നീട് കളിച്ചത് വായില്‍ ടിഷ്യൂ കടിച്ച് പിടിച്ച്


മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. എം.എം. മണി സമരപ്പന്തലിലെത്തി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറയുന്നത്.

Advertisement