എഡിറ്റര്‍
എഡിറ്റര്‍
എല്‍ ക്ലാസിക്കോയ്ക്കിടെ ചോരതുപ്പി മെസി; പിന്നീട് കളിച്ചത് വായില്‍ ടിഷ്യൂ കടിച്ച് പിടിച്ച്
എഡിറ്റര്‍
Monday 24th April 2017 3:19pm

റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബാഴ്‌സിലോണയുടെ വിജയതാരം മെസിക്ക് മത്സരത്തിനിടെ പരുക്കേറ്റു. മാഡ്രിഡ് താരം മാര്‍സലോയുടെ കൈമുട്ട് കൊണ്ടുള്ള ഇടിയേറ്റാണ് മൈതാനത്തില്‍ ചോര തുപ്പിയത്.

പരുക്കേറ്റ ശേഷം മൈതാനത്ത് വീണുകിടക്കുകയായിരുന്നു കുറച്ച് നേരത്തേക്ക് മെസി. പക്ഷേ വീണിടത്ത് കിടക്കാന്‍ തയ്യാറായിരുന്നില്ല മെസി. വായില്‍ ടിഷ്യൂ വെച്ചാണ് കളിയുടെ ബാക്കി സമയം മെസി കളത്തില്‍ നിറഞ്ഞാടിയത്.


Also Read: ‘നിങ്ങള്‍ക്ക് ശല്യ ചെയ്യാനുള്ളതല്ല കാട്ടുമൃഗങ്ങള്‍’; കാട്ടുപാതയില്‍ ആനക്കുട്ടിയെ ശല്യം ചെയ്തവരില്‍ നിന്ന് 20,000 രൂപ പിഴയീടാക്കി തമിഴ്‌നാട് വനം വകുപ്പ്


മെസി തന്നെയാണ് ബാഴ്‌സയുടെ വിജയതാരം. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസി വിജയഗോള്‍ നേടിയത്. മെസിയുടെ അഞ്ഞൂറാം ഗോള്‍ കൂടിയായിരുന്നു അത്.

കളിയുടെ ആരംഭം മുതല്‍ വാശിയോടെയാണ് ഇരു ടീമുകളും എല്‍ ക്ലാസിക്കോയില്‍ ഏറ്റുമുട്ടിയത്. ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ കൂടി നേടി. അവസാന നിമിഷത്തിലാണ് ബാഴ്‌സയ്ക്കായി മെസി വിജയഗോള്‍ നേടിയത്.

ഹൈലൈറ്റ്‌സ് കാണാം:

Advertisement