എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ക്ക് ശല്യ ചെയ്യാനുള്ളതല്ല കാട്ടുമൃഗങ്ങള്‍’; കാട്ടുപാതയില്‍ ആനക്കുട്ടിയെ ശല്യം ചെയ്തവരില്‍ നിന്ന് 20,000 രൂപ പിഴയീടാക്കി തമിഴ്‌നാട് വനം വകുപ്പ്
എഡിറ്റര്‍
Monday 24th April 2017 11:13am

കോയമ്പത്തൂര്‍: കാട്ടിലൂടെയുള്ള റോഡിന് അരികില്‍ നിന്ന ആനക്കുട്ടിയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്തവരില്‍ നിന്ന് വനം വകുപ്പ് പിഴ ഈടാക്കി. 20,000 രൂപയാണ് വിനോദസഞ്ചാരികളില്‍ നിന്ന് പിഴയായി ഈടാക്കിയത്.

തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തില്‍ അഭയാരണ്യത്തിനടുത്താണ് സംഭവമുണ്ടായത്. മഹാരാഷ്ട്ര സ്വദേശികളില്‍ നിന്നാണ് വനം വകുപ്പ് പിഴയീടാക്കിയിരിക്കുന്നത്. സാവന്ത്, അഭിജിത്ത്, രോഹിത്ത് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.


Also Read: സര്‍ക്കാറിന് കനത്ത തിരിച്ചടി; ടി.പി സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും നിയമിക്കണമെന്ന് സുപ്രീം കോടതി


വനപാതയുടെ അരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയാനയുടെ സമീപം വണ്ടി നിര്‍ത്തുകയും പുറത്തേക്ക് കയ്യിട്ട് തലോടുകയുമാണ് ഇവര്‍ ചെയ്തത്. പിന്നാലെ വന്ന യാത്രക്കാര്‍ ഇതിന്റെ ചിത്രം പകര്‍ത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

Advertisement