സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രംഭ. 1990 – 2000 കാലഘട്ടത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് അവര്‍. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ എട്ട് ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രംഭ. 1990 – 2000 കാലഘട്ടത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് അവര്‍. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ എട്ട് ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിവയ്ക്ക് പുറമേ ഏതാനും ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് ചിത്രങ്ങളിലും രംഭ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, കലാഭവന്‍ മണി, ജയറാം, ദിലീപ്, കമല്‍ ഹാസന്‍, രജിനികാന്ത്, വിജയ്, ചിരഞ്ജീവി, പ്രഭു ദേവ, അര്‍ജുന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിരുന്നു.
കമല്‍ ഹാസനും പ്രഭു ദേവയും ഒന്നിച്ച കാതല കാതല എന്ന സിനിമയിലും രംഭ നായികയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നടി സൗന്ദര്യയും നായികയായി. ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കുറിച്ച് പറയുകയാണ് രംഭ.

‘കമല്‍ സാര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു ലെജന്റാണ്. ഇപ്പോഴുള്ള സിനിമാ താരങ്ങളോടൊക്കെ ചോദിച്ചാല്‍ എല്ലാവരും കമല്‍ സാറിനെ കുറിച്ച് സംസാരിക്കും. എല്ലാവര്‍ക്കും സിനിമയില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി വന്നാലും അവരൊക്കെ എവിടെയൊക്കെയോ കമല്‍ സാറിനെയാകും ഫോളോ ചെയ്യുന്നതും ഇമിറ്റേറ്റ് ചെയ്യുന്നതും.
കമല്‍ സാറിന്റെ കൂടെ ഞാന്‍ കാതല കാതല എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ആ സമയത്തൊക്കെ എല്ലാവരുടെയും ആഗ്രഹം കമല്‍ സാറിന്റെ കൂടെ അഭിനയിക്കണം എന്നതായിരുന്നു. ഒരു അഭിനേതാവ് ആകണമെങ്കില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിക്കണമെന്നാണ് വിശ്വസിച്ചിരുന്നത്. അതൊരു ട്രേഡ് മാര്‍ക്ക് പോലെ ആയിരുന്നു.
ആ സമയത്താണ് എനിക്ക് കാതല കാതല എന്ന സിനിമയിലേക്ക് ചാന്‍സ് ലഭിക്കുന്നത്. അന്ന് ആദ്യമായി ഞങ്ങള്‍ സെറ്റിലേക്ക് പോയപ്പോള്‍ കമല്‍ സാര്‍ ആദ്യം പറഞ്ഞത് ‘നിങ്ങള്‍ കുറച്ച് വെയിറ്റ് കുറക്കണം’ എന്നായിരുന്നു. ഞാനും സൗന്ദര്യയും ശരിക്കും ഞെട്ടി. ഞങ്ങള്‍ കരുതിയത് അദ്ദേഹം ആദ്യം തന്നെ സിനിമയെ കുറിച്ചോ സിനിമയുമായി ബന്ധപ്പെട്ട ടിപ്‌സുകളോ ആയിരിക്കും പറയുക എന്നായിരുന്നു.
പക്ഷെ അദ്ദേഹം ആദ്യം തന്നെ ഞങ്ങളോട് പറഞ്ഞത് വെയിറ്റ് ലോസിനുള്ള ടിപ്‌സായിരുന്നു (ചിരി). ആ സിനിമയില്‍ ഞങ്ങളെ രണ്ടുപേരെയും പൊക്കിയെടുക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്കാണെങ്കില്‍ ആ സമയത്ത് നല്ല വെയിറ്റ് ഉണ്ടായിരുന്നു. അന്ന് സാര്‍ ഞങ്ങള്‍ക്ക് കുടിക്കാനുള്ള സൂപ്പിനെ കുറിച്ചും ഡയറ്റിനെ കുറിച്ചുമൊക്കെ പറഞ്ഞു തന്നു,’ രംഭ പറയുന്നു.
Content Highlight: Rambha Talks About Kamal Haasan And Kaathala Kaathala Movie