കാളിയുടെ പേട്ടയാട്ടത്തിന് അഞ്ച് വര്‍ഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിന്റെ മുന്‍ചിത്രങ്ങള്‍ നല്‍കിയ നിരാശയില്‍ അധികം പ്രതീക്ഷയില്ലാതെ രജിനി ആരാധകര്‍ തിയേറ്ററിലേക്ക് കാണാനായി പോയ ചിത്രമായിരുന്നു പേട്ട. എന്നാല്‍ സിനിമ തുടങ്ങി ഓപ്പണിങ് സീന്‍ മുതല്‍ രജിനികാന്ത് എന്ന താരത്തിന്റെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ഷോ ആയിരുന്നു അവരെ കാത്തിരുന്നത്. അന്ന് ആരാധകര്‍ക്ക് കിട്ടിയത് ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമായിരുന്നു. ആ ചിത്രത്തിന്റെ മറക്കാനാവാത്ത അഞ്ച് വര്‍ഷങ്ങള്‍. കാളിയുടെ പേട്ടയാട്ടത്തിന് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു.

Content Highlight: Rajinikanth Movie Petta’s Five Years