കേസ് കൊട് സ്പിൻ ഓഫ്? സുമലത ടീച്ചറും സുരേശൻകാവുംതാഴെയും വിവാഹിതരാവുന്നു
Entertainment
കേസ് കൊട് സ്പിൻ ഓഫ്? സുമലത ടീച്ചറും സുരേശൻകാവുംതാഴെയും വിവാഹിതരാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 7:31 pm

നടൻ രാജേഷ് മാധവൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുമലത ടീച്ചറും സുരേശൻ കാവുംതാഴെയും വിവാഹിതരാകുന്നു എന്ന പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്‌. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് പുതിയ സിനിമ വരികയാണോ എന്നാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഇരുവരും ഒന്നിച്ചുള്ള സേവ് ദി ഡേറ്റ് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഈ സമയത്ത് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ, ഇതൊരു സിനിമയിലേക്കുള്ള ഒരുക്കമാണോ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണോ ഈ ചിത്രത്തിന്റെയും സംവിധായകൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മെയ് 29ന് പയ്യന്നൂർ കോളേജിൽ വെച്ചായിരിക്കും പരിപാടി എന്നാണ് വിവാഹ ക്ഷണക്കത്തിൽ നൽകിയിരിക്കുന്നത്. ഉപചാരപൂർവം സിൽവർ ബേ സ്റ്റുഡിയോയുടെയും സിൽവർ ബ്രോമൈഡ് പിക്ചേഴ്സിന്റെയും പേരുകൾ നൽകിയിട്ടുണ്ട്. കൂടാതെ സംഘാടക സ്ഥാനത്ത് സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ പേരും കാണം.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രേക്ഷകർ മറക്കാത്ത കഥാപാത്രങ്ങളാണ് സുമലത ടീച്ചറും സുരേശൻ കാവുംതാഴെയും. ചിത്രത്തിൽ ഇരുവരുടെയും ജോഡികൾക്കായി ‘ആയിരം കണ്ണുമായ്’ എന്ന ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തല സംഗീതവും ഉണ്ടായിരുന്നു. സുമലത ടീച്ചറുടെ ‘സുരേശേട്ടൻ നല്ല കെയറിങ്ങാണ്’ എന്ന ഡയലോഗ് വൈറലായിരുന്നു.

Content Highlights: Rajesh Madhavan wedding Card