മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സുപരിചിതനാണ് നടനാണ് രാജേഷ് മാധവന്‍. അഭിനയത്തിന് പുറമെ അസിസ്റ്റന്റ് ഡയറക്ടറും കാസ്റ്റിങ് ഡയറക്ടറും കൂടെയാണ് അദ്ദേഹം. 2016 ല്‍ മഹേഷിന്റെ പ്രതികാരത്തില്‍ സഹനടനായാണ് രാജേഷ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സുപരിചിതനാണ് നടനാണ് രാജേഷ് മാധവന്‍. അഭിനയത്തിന് പുറമെ അസിസ്റ്റന്റ് ഡയറക്ടറും കാസ്റ്റിങ് ഡയറക്ടറും കൂടെയാണ് അദ്ദേഹം. 2016 ല്‍ മഹേഷിന്റെ പ്രതികാരത്തില്‍ സഹനടനായാണ് രാജേഷ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് സംവിധായകനായ കെ.ജി. ജോര്‍ജിനെ കുറിച്ച് സംസാരിക്കുകയാണ് രാജേഷ് മാധവന്‍.
കെ.ജി ജോര്‍ജിന്റെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ക്ലാസ് കേള്‍ക്കുന്നത് തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്നും രാജേഷ് മാധവന്‍ പറയുന്നു. അദ്ദേഹം കുറേ നോട്ടുകളൊക്കെ വായിച്ചു തരാറുണ്ടായിരുന്നുവെന്നും തനിക്കൊന്നും മനസിലായിരുന്നില്ലെന്നും രാജേഷ് പറയുന്നു. കെ. ജി ജോര്‍ജിന് തന്നെ മനസിലാകും, തങ്ങളോട് പറഞ്ഞു തരുന്നതൊന്നും തങ്ങള്‍ക്ക് മനസിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം സിനിമകള്‍ കാണിച്ചു തരാറുണ്ടായിരുന്നെന്നും സിനിമ ഏറെ ആസ്വദിച്ചു കാണുന്ന വ്യക്തി കൂടിയായിരുന്നെന്നും രാജേഷ് പറഞ്ഞു. അപ്പോഴും കെ.ജി ജോര്‍ജ് ആരാണ് എന്ന് തനിക്കറിയില്ലായിരുന്നു എന്നും കെ.ബി വേണുവാണ് അദ്ദേഹം എത്ര വലിയ ആളാണെന്ന് തങ്ങള്‍ക്ക് പറഞ്ഞുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രാജേഷ് മാധാവ്.
‘ജോര്‍ജ് സാറിന്റെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാകും. വിന്നിരുന്നിട്ട് എല്ലാവരെയും നോക്കിയൊന്ന് ചിരിച്ച്, കുറച്ച് നോട്ട്‌സ് വായിച്ചുതരും. എനിക്കൊക്കെ അദ്ദേഹത്തിന്റെ ക്ലാസ് പുതിയ അനുഭവമായിരുന്നു. നമ്മുടെ കയ്യില്‍ ഇല്ലാത്ത നോട്ട്‌സ് എന്തൊക്കെയോ അദ്ദേഹം വായിക്കും, ഇംഗ്ലീഷിലൊക്ക. എനിക്കൊന്നും മനസിലാവില്ല. അദ്ദേഹത്തിന് തന്നെ മനസിലാകും ഇവര്‍ക്കൊന്നും മനസിലാകാന്‍ പോകുന്നില്ല വായിച്ച് കഴിഞ്ഞാല്‍ എന്ന്. അപ്പോള്‍ കുറച്ച് കഴിയുമ്പോള്‍ പറയും നമുക്ക് ഒരു സിനിമ കണ്ടാലോ എന്ന്
സിനിമ അദ്ദേഹം വളരെ ആസ്വദിച്ചിരുന്ന് കാണും. സിനിമാ പാരഡീസോ ഒക്കെ കാണിച്ച് തന്നിട്ടുണ്ട്. അതൊക്കെയാണ് എന്റെ ക്ലാസിന്റെ ഓര്‍മ. അതു കഴിഞ്ഞിട്ട് എന്നെ കെ.ബി വേണു സാര്‍ പഠിപ്പിക്കാന്‍ വന്നു. അപ്പോഴാണ് കെ.ജി ജോര്‍ജ് സാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞുതരുന്നത്. അന്നാണ് ആരാണ് കെ. ജി ജോര്‍ജ് എന്ന് മനസിലാകുന്നത്,’ രാജേഷ് മാധവന്‍ പറയുന്നു.
Content highlight: Rajesh Madhavan talks about K.G. George