ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
നിലവില്‍ കളിച്ച ആദ്യ നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നേറുന്നത്. ഹൈദരാബാദിനെതിരെയും രാജസ്ഥാന്‍ വിജയം കീഴടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും ഐ.പി.എല്‍ ചരിത്രത്തില്‍ ഈ വേദിയില്‍ ആറ് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് മത്സരം വിജയിച്ചത് ഹൈദരാബാദാണ്. ഒരു മത്സരത്തില്‍ മാത്രമാണ് രാജസ്ഥാന്‍ വിജയിച്ചത്. മാത്രമല്ല ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ 21 മത്സരത്തില്‍ 12 വിജയം ഹൈദരാബാദ് വിജയിച്ചപ്പോള്‍ ഒമ്പത് വിജയം മാത്രമാണ് രാജസ്ഥാനുള്ളത്.