ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക.
ജീവന്‍ മരണ പോരാട്ടത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.
It’s now or never 💙🩷
Who will grab the ticket to the summit clash? 🤔#TATAIPL | #TheFinalLeap | #GTvRR | @gujarat_titans | @rajasthanroyals pic.twitter.com/uLuErvMNpi
— IndianPremierLeague (@IPL) May 28, 2026
മത്സരത്തില്‍ രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ റെക്കോഡാണ്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ആര്‍ച്ചറിന് സാധിക്കുക.
ഇതിനായി താരത്തിന് രണ്ട് വിക്കറ്റ് മാത്രമാണ് വേണ്ടത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് കിവീസ് സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. 2020ല്‍ എട്ട് വിക്കറ്റുകളാണ് താരം ആദ്യ ഓവറുകളില്‍ നിന്ന് വീഴ്ത്തിയത്. വരും മത്സരത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ് ലഭിച്ചാല്‍ ബോള്‍ട്ടിനൊപ്പമെത്തുമെങ്കിലും ഈ നേട്ടത്തില്‍ ബോള്‍ട്ടിനെ മറികടക്കാന്‍ ഫൈനലില്‍ എത്തി വീണ്ടും ആദ്യ ഓവറില്‍ ആര്‍ച്ചര്‍ വിക്കറ്റ് വീഴ്‌ത്തേണ്ടി വരും.
ഒരു ഐ.പി.എല്‍ സീസണിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍
ട്രെന്റ് ബോള്‍ട്ട് – 8 (2020)
ജോഫ്ര ആര്‍ച്ചര്‍ – 7 (2026)*
ട്രെന്റ് ബോള്‍ട്ട് – 7 (2024)
ട്രെന്റ് ബോള്‍ട്ട് – 7 (2023)
ഭുവനേശ്വര്‍ കുമാര്‍ – 6 (2016)
സഹീര്‍ ഖാന്‍ – 5 (2012)
പ്രവീണ്‍ കുമാര്‍ – 5 (2013)
ജോഫ്ര ആര്‍ച്ചര്‍ – 5 (2020)
ട്രെന്റ് ബോള്‍ട്ട് – 5 (2022)
മുകേഷ് കുമാര്‍ – 5 (2022)
മുഹമ്മദ് സിറാജ് – 5 (2023)
ഭുവനേശ്വര്‍ കുമാര്‍ – 5 (2023)
മുഹമ്മദ് സിറാജ് – 5 (2026)
മുഹമ്മദ് ഷമി – 5 (2026)
ഓറഞ്ച് ആര്‍മിക്കെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ നാല് ഓവറില്‍ 58 റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ ആര്‍ച്ചറിന് സാധിച്ചിരുന്നു. അഭിഷേക് ശര്‍മ (0), ട്രാവിസ് ഹെഡ് (17), ഇഷാന്‍ കിഷന്‍ (33) മത്സരത്തില്‍ വിജയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും ആര്‍ച്ചറിന്റെ മിന്നും പ്രകടനം കാണാന്‍ സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
“I knew I had to take ‘em in the powerplay” ❤️🔥 pic.twitter.com/S5LMzJjsmW
— Rajasthan Royals (@rajasthanroyals) May 27, 2026
സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും 57 റണ്‍സും നേടാന്‍ ആര്‍ച്ചറിന് സാധിച്ചിരുന്നു. 21.42 എന്ന ആവറേജിലും 9.18 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 83 വിക്കറ്റുകളാണ് താരം നേടിയത്.
Content Highlight: Rajasthan Pacer Jofra Archer Need Two Wickets For Great Record Achievement In 2026 IPL Season
