ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
rajasthan election
രാജസ്ഥാനിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തോല്‍വി; കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍
ന്യൂസ് ഡെസ്‌ക്
Friday 7th December 2018 6:44pm

ജയ്പൂര്‍: രാജസ്ഥാനില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ ബി.ജെ.പി ഇത്തവണ 55 മുതല്‍ 72 വരെയുള്ള സീറ്റിലൊതുങ്ങുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

42 ശതമാനം വോട്ട് ഷെയറുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും. 119 മുതല്‍ 141 സീറ്റ് വരെയാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 3 മുതല്‍ 8 വരെ സീറ്റുകളായിരിക്കും മറ്റുള്ളവര്‍ക്ക് ലഭിക്കുക.

200 അംഗ നിയമസഭയില്‍ 100 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2013 ല്‍ 21 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്നത്.

ALSO READ: ഇന്ത്യ ഭരിക്കുന്നത് മുസ്‌ലിം വിരുദ്ധ പാര്‍ട്ടി; പാകിസ്താനുമായുള്ള കൂടിയാലോചനകള്‍ നിരസിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് : ഇമ്രാന്‍ ഖാന്‍

മധ്യപ്രദേശിലും ബി.ജെ.പിയ്ക്ക് അടിതെറ്റുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

ആകെയുള്ള 230 സീറ്റില്‍ 104 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 102 മുതല്‍ 120 സീറ്റ് വരെയാണ് ബി.ജെ.പിയ്ക്ക് പ്രവചിക്കുന്നത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

നാല് മുതല്‍ 11 വരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും എക്‌സിറ്റ് പോളില്‍ പറയുന്നു.

ALSO READ: ‘തമസോ മാ ജ്യോതിര്‍ഗമയ – ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്’- പുസ്തകം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമതി, കര്‍ഷകരുടെ പ്രശ്‌നം, വ്യാപം കേസ്, തൊഴിലില്ലായ്മ തുടങ്ങിയവയിലൂന്നിയ പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.

കഴിഞ്ഞ തവണ 165 സീറ്റ് നേടിയാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 58 സീറ്റിലൊതുങ്ങിയപ്പോള്‍ നാല് സീറ്റുകളുമായി ബി.എസ്.പിയായിരുന്നു മൂന്നാമത്.

WATCH THIS VIDEO:

Advertisement