'തമസോ മാ ജ്യോതിര്‍ഗമയ - ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്'- പുസ്തകം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
kERALA NEWS
'തമസോ മാ ജ്യോതിര്‍ഗമയ - ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്'- പുസ്തകം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 5:12 pm

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ “തമസോ മാ ജ്യോതിര്‍ഗമയ – ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്” എന്ന ലഘുപുസ്തകം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

” ഈ പുസ്തകം വിശദമായ നവോത്ഥാന ചരിത്രപഠനത്തിന് പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രേരണയും നല്‍കുന്ന ഒന്നാണ്. നവോത്ഥാന പ്രക്രിയയില്‍ സംഭാവന നല്‍കിയവരായി ഒട്ടേറെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവര്‍ നല്‍കിയ സംഭാവനകളെ നാമെല്ലാം മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.”

ALSO READ: ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, അത് “ആക്‌സിഡന്റാണ് “; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

അതേസമയം എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സംഭവങ്ങളെയും കുറിച്ച് വിശദമായി പരാമര്‍ശിക്കുക എന്നത് ഈ പുസ്തകത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഇത്തരമൊരു ലഘുപുസ്തകത്തില്‍ അത് പ്രായോഗികവുമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ ലഘുവിവരണത്തോടൊപ്പം, സാമൂഹിക പരിഷ്‌കരണത്തിന് നിര്‍ണ്ണായകമായ സംഭാവന നല്‍കിയ നവോത്ഥാന നായകരെക്കുറിച്ചുമാണ് പുസ്തകത്തില്‍ പൊതുവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ALSO READ: ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചും, കേരളം കടന്നുവന്ന ചരിത്ര വഴികളെക്കുറിച്ചും, സാമാന്യമായ ധാരണ പൊതുസമൂഹത്തിന് ലഭിക്കുന്നതിനുവേണ്ടിയാണ് പുസ്തകം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO: