അതൊരു ലാറ്റിന്‍ വാക്കാണ്; പതിമൂന്നാം നൂറ്റാണ്ടില്‍ സന്യാസിമാര്‍ ഉരുവിട്ടിരുന്ന ഒരു ജപം, ഡീയസ് ഇറെയെ കുറിച്ച് രാഹുല്‍ സദാശിവന്
Malayalam Cinema
അതൊരു ലാറ്റിന്‍ വാക്കാണ്; പതിമൂന്നാം നൂറ്റാണ്ടില്‍ സന്യാസിമാര്‍ ഉരുവിട്ടിരുന്ന ഒരു ജപം, ഡീയസ് ഇറെയെ കുറിച്ച് രാഹുല്‍ സദാശിവന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd November 2025, 4:10 pm

ഡീയസ് ഇറെ ഒരു ലാറ്റിന്‍ വാക്കാണെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്. തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഡീയസ് ഇറെ. സിനിമയുടെ പേരിന് കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടങ്ങളിലും ഉണ്ടായിരുന്നു.

ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡീയസ് ഈറെ എന്ന പേരിനെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. ഡീയസ് ഇറെ ഒരു ലാറ്റിന്‍ വാക്കാണെന്നും സിനിമ കാണുന്നവര്‍ക്ക് അത് മനസിലാകുമെന്നും രാഹുല്‍ പറയുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിമാര്‍ ഉരുവിട്ടിരുന്ന ജപമാണതെന്നും ശവ സംസ്‌കാരസമയത്ത് ചൊല്ലുന്ന ജപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഡിസ്റ്റിക് ടോണ്‍ ഉള്ള ഒന്നാണതെന്നും സിനിമയില്‍ ഒരു പ്രധാന റോള്‍ ആ പേരിനുണ്ടെന്നും രാഹുല്‍ പറഞ്ഞു.

‘ഹൊറര്‍ സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. പൂര്‍ണമായും ഫിക്ഷണലാണ്.പക്ഷേ, അത് സത്യമാണെന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതാണ് സിനിമയിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നത്. സിനിമയിലുടനീളം ക്വാളിറ്റി ഓഫ് റിയലിസം പുലര്‍ത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

കഥ ചെറുതോ വലുതോ ആകട്ടെ, ക്വാളിറ്റി ഓഫ് റിയലിസം പ്രധാനമാണ്. അങ്ങനെ ചെയ്യുമ്പോള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നും. അത് ഫൈനല്‍ ക്രാഫ്റ്റിന് നല്ല രീതിയില്‍ ഗുണം ചെയ്യും,’ രാഹുല്‍ സദാശിവന് പറയുന്നു.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ റിലീസായ ആദ്യ ദിവസം തന്നെ സിനിമ ആഗോളതലത്തില്‍ 10 കോടിയോളം സ്വന്തമാക്കിയിരുന്നു.

Content highlight: Rahul Sadashivan says that the word “dies irae is a Latin word