നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം  സിനിമയാകുന്നു; ' മൈ നൈയിം ഇസ് രാഗ' ഒരുക്കുന്നത്  മലയാളി സംവിധായകന്‍; ടീസര്‍
indian cinema
നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ' മൈ നൈയിം ഇസ് രാഗ' ഒരുക്കുന്നത് മലയാളി സംവിധായകന്‍; ടീസര്‍
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 8:55 am

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിനിമയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു. “മൈ നൈയിം ഇസ് രാഗ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളിയായ രൂപേഷ് പോളാണ് സംവിധാനം ചെയ്യുന്നത്.

രാഹുലിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും സിനിമയില്‍ വിഷയമാകുന്നുണ്ട്. നാല് വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പോള്‍ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

രാഹുലിനെ മഹത്വവല്‍ക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതില്‍ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്റെ കഥയാണ് ഇതെന്നും സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞു.

Also Read അല്ല, ട്രൂ ലവ് ഔട്ട് ഓഫ് ഫാഷനല്ല : അന്ന ബെന്‍ സംസാരിക്കുന്നു

പരാജയത്തെയും തോല്‍വികളെയും ഭയമില്ലാതെ നേരിട്ട ആര്‍ക്കും ഈ ചിത്രം അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണെന്നും അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ജീവചരിത്ര സിനിമയെന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് സിനിമയെ കുറിച്ച് രൂപേഷ് പറയുന്നത്.രാഹുലിന്റെ സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വരെ ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ചിത്രീകരണം 90 ശതമാനം പൂര്‍ത്തിയായ സിനിമ അടുത്ത ഏപ്രില്‍ മാസത്തോടെ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
DoolNews Video