എഡിറ്റര്‍
എഡിറ്റര്‍
‘ഗ്രൂപ്പുകളി വ്യക്തിതാല്‍പ്പര്യപ്രകാരം’; കെ.പി.സി.സി പട്ടികയിലെ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Thursday 26th October 2017 4:45pm

 

ന്യൂദല്‍ഹി: കെ.പി.സി.സി പട്ടികയിലെ അമിത ഗ്രൂപ്പുവല്‍ക്കരണത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ഗ്രൂപ്പുകള്‍ ആശയപരമല്ലെന്നും വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.

കെ.പി.സി.സി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനിടെയാണ് ഗ്രൂപ്പുകള്‍ക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്. ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: കാലാവസ്ഥയല്ല, മാറുന്നത് നമ്മളും നമ്മുടെ ശീലങ്ങളുമാണെന്ന് മോദി; തള്ള് പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ


കേരളത്തിലെ പാര്‍ട്ടിയിലുള്ള ഗ്രൂപ്പുകള്‍ക്ക് ആശയപരമായ അടിത്തറയില്ലെന്ന് എം.പിമാരോടും തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനോടും രാഹുല്‍ പറഞ്ഞു. നേരത്തെ കേരളനേതൃത്വം മൂന്നാമതും തിരുത്തി സമര്‍പ്പിച്ച പട്ടികയില്‍ രാഹുല്‍ അതൃപ്തി അറിയിച്ചിരുന്നു.

ആവശ്യം വരുമ്പോള്‍ ഒരുമിച്ചു നിന്നവരെ ഒഴിവാക്കുകയാണ് ഗ്രൂപ്പുകളുടെ രീതിയെന്ന വിമര്‍ശനവും രാഹുല്‍ ഉന്നയിച്ചു. എന്നാല്‍ കെ.പി.സി.സി പട്ടിക സംബന്ധിച്ച് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പറഞ്ഞു. ചര്‍ച്ചയിലൂടെ എല്ലാത്തിനും പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: കോടിയേരിയെ പരിചയമില്ല ; കാറ് വിട്ടുകൊടുത്തത് സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യപ്രകാരമെന്നും കാരാട്ട് ഫൈസല്‍


കെ.പി.സി.സിയിലേക്കുള്ള 282 അംഗങ്ങളുടെ നിയമനക്കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്. ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദ്ദേശം പാലിച്ച് ഭേദഗതികള്‍ വരുത്തിയ ലിസ്റ്റാണ് സമര്‍പ്പിച്ചത്.

Advertisement