എഡിറ്റര്‍
എഡിറ്റര്‍
അച്ഛേ ദിന്‍ രാഹുലിനോ?’; രണ്ടു മാസത്തിനുള്ളില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സ്; മോദിയുടേതല്ല ഇത് രാഹുല്‍ പ്രഭാവം
എഡിറ്റര്‍
Wednesday 27th September 2017 10:07am

 

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളില്‍ ഒന്നായാണ് ട്വിറ്ററിനെ കണക്കാക്കുന്നത്. ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വ്യക്തിയുടെ ജനസ്വാധീനത്തെയാണ് കാണിക്കുന്നതെന്ന് അവകാശവാദം ഉന്നയിച്ചത് രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയാണ്.


Also Read: ‘149 ഇന്ത്യന്‍ തടവുകാരുടെ മോചനം കേന്ദ്രത്തെ ഞെട്ടിച്ച പിണറായിയുടെ നയതന്ത്രം’; ക്രഡിറ്റ് തട്ടിയെടുക്കാന്‍ നോക്കേണ്ടെന്ന് സുഷമ സ്വരാജിനോട് സോഷ്യല്‍ മീഡിയ


നരേന്ദ്ര മോദിയെന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തെ കണക്കാക്കിയായിരുന്നു ബി.ജെ.പി ട്വിറ്റര്‍ ഫോളോവേഴ്‌സ് എന്നത് ജനസ്വാധീനത്തിന്റെ തെളിവാണെന്ന് അവകാശപ്പെട്ട് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസക്കാലത്തെ കണക്കുകള്‍ തെളിയിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതാണ്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സിനെയാണ് രാഹുലിന് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രണ്ടാഴ്ച നീണ്ടു നിന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ട്വിറ്ററിലെ രാഹുലിന്റെ കുതിച്ചുചാട്ടം. ബി.ജെ.പിയുടെ വ്യക്തമായ സ്വാധീനമുള്ള സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വളര്‍ച്ച ബി.ജെ.പിയുടെ പ്രചരണങ്ങള്‍ക്കപ്പുറത്ത് ആളുകള്‍ വസ്തുത മനസിലാക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.

ജൂലൈ അവസാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ 24.93 ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 17 ആയപ്പോഴേക്കും ഇത് 34 ലക്ഷമായി ഉയരുകയായിരുന്നു. രാഹുലിന്റെ പ്രസ്താവനകളെയും പ്രതികരണങ്ങളെയും രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ തെളിവാണ് രണ്ടുമാസത്തിനുള്ളിലെ ഫോളോവേഴ്‌സിന്റെ വളര്‍ച്ച.


Dont Miss: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കും: ഉത്തരവുമായി സല്‍മാന്‍ രാജാവ്


മോദിയുടെതിനേക്കാള്‍ വളരെ പിന്നിലാണ് രാഹുലിന്റെ ഫോളേവേഴ്‌സ് എങ്കിലും അതിനുകാരണമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത് രാഹുലിന്റെ അക്കൗണ്ട് ‘വെരിഫിക്കേഷന്‍’ അടുത്തിടെയാണ് നന്നത് എന്നാണ്. വെരിഫൈഡ് അക്കൗണ്ടുകളിലേ കൂടുതല്‍ പേരും ഫോളോ ചെയ്യൂ എന്നുള്ളതും രാഷ്ട്രീയ നേതാക്കളുടെ പേരില്‍ പല അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് വെരിഫൈഡ് അക്കൗണ്ടില്ലാത്തവരുടെ ഫോളോവേഴ്‌സിനെ ബാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

രാഹുലിന്റെ ഫേസ്ബുക്ക് പേജ് വെരിഫൈഡ് ചെയ്തതും മൂന്ന് മാസം മുമ്പായിരുന്നു. 13.63 ലക്ഷം ഫോളോവേഴ്‌സാണ് രാഹുലിന് ഫേസ്ബുക്കിലുള്ളത്. രാഹുലിന്റെ യു.എസ് സന്ദര്‍ശനത്തിലെ പ്രസ്താവനകളും ദീര്‍ഘവീക്ഷണത്തോടെയുള്ള കാാഴ്ചപ്പാടുകളും ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നില്‍ രാഹുലിന്റെ വ്യക്തിത്വം വര്‍ധിപ്പിച്ചതായാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Advertisement