സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രാധിക. 1978ല്‍ ഭാരതിരാജയുടെ കിഴക്കേ പോഗം റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്നെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമാകാന്‍ രാധികക്ക് സാധിച്ചിരുന്നു.
തമിഴിലെ മുന്‍നിര താരങ്ങളുടെ കൂടെയെല്ലാം സിനിമ ചെയ്ത നടി കൂടിയാണ് രാധിക. ഇപ്പോള്‍ നടന്‍ ധനുഷിനെ കുറിച്ച് പറയുകയാണ് രാധിക. താന്‍ അത്ഭുതത്തോടെ നോക്കി കാണുന്ന നടന്‍മാരില്‍ ഒരാളാണ് ധനുഷെന്നാണ് നടി പറയുന്നത്.
ആരുമായും സാമ്യപ്പെടുത്താനാവാതെ സിനിമയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നടനാണ് ധനുഷെന്നും വടചെന്നൈ എന്ന ധനുഷിന്റെ സിനിമ കണ്ട് താന്‍ മരവിച്ച് ഇരുന്നുപോയിട്ടുണ്ടെന്നും രാധിക പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി കാണുന്ന നടന്‍മാരില്‍ ഒരാളാണ് ധനുഷാണ്. ആരുമായും സാമ്യപ്പെടുത്താനാവാതെ സിനിമയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നടനാണ് അവന്‍. വടചെന്നൈ എന്ന ധനുഷിന്റെ സിനിമ കണ്ട് ഞാന്‍ മരവിച്ച് ഇരുന്നുപോയിട്ടുണ്ട്,’ രാധിക പറയുന്നു.
നടന്‍ വിജയ്‌യുടെ കൂടെയും സിനിമകള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. വിജയ് പണ്ട് ഇത് എങ്കള്‍ നീതി എന്ന സിനിമയില്‍ തന്നോടൊപ്പം അഭിനയിച്ചിരുന്നെന്നും തെരി എന്ന സിനിമയില്‍ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും രാധിക പറഞ്ഞു.
‘വിജയ് കൊച്ചുപയ്യനായിരിക്കുമ്പോള്‍ തന്നെ ഇത് എങ്കള്‍ നീതി എന്ന സിനിമയില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് തെരി എന്ന സിനിമയില്‍ അവനെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതം തോന്നി. ലൊക്കേഷനില്‍ മൗനമായി ഒരിടത്ത് ഇരിക്കും. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞാലുടന്‍ അവന്‍ ക്യാമറയ്ക്ക് മുന്നിലെത്തി മാജിക് കാണിച്ച് നമ്മളെ അമ്പരപ്പിക്കും,’ രാധിക പറയുന്നു.