പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം
D Movies
പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd February 2021, 11:19 pm

മുംബൈ: പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആദിപുരുഷ് സിനിമയുടെ ലൊക്കേഷനില്‍ തീപിടുത്തം. സിനിമയുടെ ചിത്രീകരണം നടക്കുന്ന മുംബൈയിലെ സ്റ്റുഡിയോയിലാണ് തീപിടുത്തം ഉണ്ടായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നി ശമന സേന അറിയിച്ചത്.

ബംഗൂര്‍ നഗറിലെ ഇനോര്‍ബിറ്റ് മാളിന് സമീപമാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രഭാസും സെയ്ഫ് അലി ഖാനും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല.

രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന 3ഡി ചിത്രമാണ് ആദിപുരുഷ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prabhas movie Adi Purush Sets fire accident