ആമിറിന് പിന്നാലെ മാധവനും കൊവിഡ്; '3 ഇഡിയറ്റ്‌സ്' ഓര്‍മ്മിപ്പിച്ച് താരം
Indian Cinema
ആമിറിന് പിന്നാലെ മാധവനും കൊവിഡ്; '3 ഇഡിയറ്റ്‌സ്' ഓര്‍മ്മിപ്പിച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th March 2021, 1:40 pm

ബോളിവുഡ് താരം ആമിര്‍ ഖാന് പിന്നാലെ തമിഴ് സൂപ്പര്‍ താരം മാധവനും കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം മാധവന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

എന്നാല്‍ അല്പം നാടകീയത കലര്‍ന്ന വാചകങ്ങളിലൂടെയായിരുന്നു കൊവിഡ് ബാധിച്ച വിവരം മാധവന്‍ ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒരുമിച്ചഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞുകൊണ്ട് താരം ഇക്കാര്യം അവതരിപ്പിച്ചത്.

‘ഫര്‍ഹാന്‍ എപ്പോഴും റാഞ്ചോയുടെ പിന്നാലെ തന്നെ കാണും. ഇരുവരേയും പിന്തുടര്‍ന്ന് വൈറസും കൂടെയുണ്ടാകും. എന്നാല്‍ ഇത്തവണ വൈറസ് നമ്മളെ പിടികൂടിയിരിക്കുന്നു. എന്നാല്‍ എല്ലാം ശരിയാവുക തന്നെ ചെയ്യും. ഇതില്‍ നിന്നും എത്രയും പെട്ടെന്ന് നമ്മള്‍ മോചിതരാവും. ഇത്തവണ രാജൂ നീ ഞങ്ങള്‍ക്കൊപ്പം വേണ്ട. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. അസുഖം ഭേദമായി എത്രയും വേഗം തിരിച്ചെത്തും, എന്നായിരുന്നു മാധവന്റെ ട്വീറ്റ്.

ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. എത്രയും പെട്ടെന്ന് അസുഖം ഭേദമാവട്ടെയെന്നും തങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്നും ആരാധകര്‍ പറയുന്നു. റാഞ്ചോ പറയുന്നതുപോലെ ആള്‍ ഈസ് വെല്‍ എന്ന് കമന്റിടുന്നവരും ഉണ്ട്.

ഇന്നലെയാണ് കൊവിഡ് പോസിറ്റീവായ വിവരം ആമിര്‍ ഖാന്‍ അറിയിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഐസൊലേഷനിലാണെന്നും താരം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Madhavan Test Covid Positive