ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാരാ' ആമസോണില്‍ റിലീസ് ചെയ്തു; 2.29 മണിക്കൂര്‍ ദൈര്‍ഘ്യം
web stream
ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാരാ' ആമസോണില്‍ റിലീസ് ചെയ്തു; 2.29 മണിക്കൂര്‍ ദൈര്‍ഘ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th January 2021, 10:57 pm

ചെന്നൈ: മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആയ മാര ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന് 2.29 മണിക്കൂറാണ് ദൈര്‍ഘ്യം.

നേരത്തെ മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ശ്രദ്ധ ശ്രീനാഥ്, അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി. തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്.

മലയാളത്തില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി 2015ലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു കേന്ദ്ര കഥാപാത്രമായ ചാര്‍ലിയെ അവതരിപ്പിച്ചത്. പാര്‍വതിയായിരുന്നു നായിക കഥാപാത്രമായ ടെസയെ അവതരിപ്പിച്ചത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജയശ്രീ ലക്ഷ്മിനാരായണന്റെ ആര്‍ട്ട് വര്‍ക്കുകളും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി എട്ട് സംസ്ഥാന അവാര്‍ഡുകളും ചാര്‍ലി നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: r. madhavan acted maara movie start streaming on amazon prime