ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ പരിശീലകനായി ഇതിഹാസതാരം എം.എസ്. ധോണി എത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. അടുത്തിടെ ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് തന്റെ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അശ്വിന്‍ തന്റെ അഭിപ്രായവുമായി മുന്നോട്ട് വന്നത്. ധോണിയെപ്പോലെ ഒരാള്‍ ടീമിനൊപ്പമുള്ളപ്പോള്‍ മറ്റൊരാളെ ചെന്നൈ തിരക്കേണ്ട എന്നാണ് അശ്വിന്റെ അഭിപ്രായം. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധോണി ഉള്ള ഒരു ടീമില്‍, അദ്ദേഹം കാര്യങ്ങള്‍ നയിക്കുക മാത്രമേ ചെയ്യൂ, അദ്ദേഹം മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ. മറ്റൊരു പരിശീലകനെ ലഭിക്കണമെങ്കില്‍, സൗഹൃദം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് എനിക്കറിയില്ല. ഫ്‌ലെമിങ്ങിന് ധോണിയുമായി മികച്ച ബന്ധമുണ്ടായിരുന്നു, അത് വിജയിച്ചു. ധോണി ഉള്ളപ്പോള്‍, മറ്റൊരു ആല്‍ഫയുടെ ആവശ്യകതയുണ്ടോ? ഒരുപക്ഷേ ഇല്ലായിരിക്കാം,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് ധോണി. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഐ.പി.എല്ലില്‍ 242 ഇന്നിങ്‌സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ടീമിനൊപ്പം ഇപ്പോഴും ധോണി ഉണ്ടെന്നത് ആരാധകരെയും ഏറെ ആവേശത്തിലാക്കുമ്പോള്‍ ധോണിയുടെ വിരമിക്കലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിലവില്‍ സ്റ്റീഫന്‍ പടിയിറങ്ങിയതോടെ ചെന്നൈയുടെ പരിശീലക സ്ഥാനത്ത് എത്താന്‍ ഏറ്റവും യോഗ്യന്‍ ധോണി തന്നെയാണ്.
ഐ.പി.എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി 17 വര്‍ഷത്തോളം പരിശീലകനായ വ്യക്തിയാണ് സ്റ്റീഫന്‍. ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ ചെന്നൈ താരമായി എത്തിയ ഫ്‌ളെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.
Content Highlight: R Ashwin Talking About M.S Dhoni