പ്രോട്ടിയാസിന്റെ ചരിത്രം തിരുത്തി ക്വിന്റണ്‍ ഡി കോക്ക്; വെട്ടി വീഴ്ത്തിയത് ഡിവില്ലിയേഴ്‌സിനെ!
Cricket
പ്രോട്ടിയാസിന്റെ ചരിത്രം തിരുത്തി ക്വിന്റണ്‍ ഡി കോക്ക്; വെട്ടി വീഴ്ത്തിയത് ഡിവില്ലിയേഴ്‌സിനെ!
ശ്രീരാഗ് പാറക്കല്‍
Wednesday, 11th February 2026, 1:32 pm

2026 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്.

ക്വിന്റണ്‍ ഡി കോക്കിന്റെയും റിയാന്‍ റിക്കിള്‍ട്ടന്റെയും ബാറ്റിങ് കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്. റിയാന്‍ 28 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് അടിച്ചെടുത്തത്.

ഡി കോക്ക് 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 59 റണ്‍സും സ്വന്തമാക്കി. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും ഡി കോക്കിന് സാധിച്ചിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് കോക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സിനെയാണ് താരം മറികടന്നത്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് എന്ന ക്രമത്തില്‍

ക്വിന്റണ്‍ ഡി കോക്ക് – 737

എ.ബി. ഡിവില്ലിയേഴ്‌സ് – 717

ജെ.പി. ഡുമിനി – 568

ഡേവിഡ് മില്ലര്‍ – 482

എയ്ഡന്‍ മാര്‍ക്രം – 448

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസിനായി ഡെവാള്‍ഡ് ബ്രെവിസ് 23 റണ്‍സും ഡേവിഡ് മില്ലര്‍ 20 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒനര്‍സായിയാണ്.

ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി ഒരു വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സാണ് നേടിയത്.

Content Highlight: Quinton De Kock Surpass A.B De Villiers In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ