അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയ സംവിധായകനാണ് ബേസിൽ ജോസഫ്. പിന്നീട് സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആണ് ടൊവിനോ തോമസ്.
അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയ സംവിധായകനാണ് ബേസിൽ ജോസഫ്. പിന്നീട് സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആണ് ടൊവിനോ തോമസ്.
ടൊവിനോയും ബേസിലും തമ്മിലുള്ള സൗഹൃദവും അടുപ്പവുമൊക്കെ എപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. ബേസിലിൻ്റെ പുതിയ ചിത്രമായ മരണമാസ്സ് ചിത്രം നിർമിച്ചത് ചെയ്തത് ടൊവിനോ തോമസാണ്. ഇപ്പോൾ ടൊവിനോയെ പറ്റി സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

ടൊവിനോ പ്രൊഡ്യൂസറായിട്ട് കുറച്ച് കഷ്ടപ്പാടാണെന്നും ജ്യൂസും ചായയുമൊന്നും തരില്ലെന്നും പറയുകയാണ് ബേസിൽ ജോസഫ്. എല്ലാവർക്കും കൂടി ഒരു ചായയൊക്കെയാണ് തരുന്നതെന്നും അദ്ദേഹം പറയുന്നു. കൂട്ടുകാരനായത് കൊണ്ട് കാശ് കടം കൊടുത്താൽ തിരിച്ച് തരാൻ കഷ്ടപ്പാടാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.
‘അവൻ പ്രൊഡ്യൂസറായിട്ട് കുറച്ച് കഷ്ടപ്പാടാണ്. ജ്യൂസ് ഒന്നും തരില്ല. ചായ ചോദിച്ചാൽ പോലും തരില്ല. എല്ലാവർക്കും കൂടി ചേർത്ത് ഒരു ചായയൊക്കെയാണ് തരുന്നത്. കൂട്ടുകാരനായത് കൊണ്ട് കാശ് കടം കൊടുത്താലും തിരിച്ചു തരാൻ വലിയ പാടാണ്. അവൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു,’ ബേസിൽ പറയുന്നു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലെ നായകൻ ടൊവിനോ തോമസ് ആയിരുന്നു.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.
Content Highlight: Producer Tovino won’t even give him tea if ൈe asks for it says Basil Joseph