എനിക്ക് വളരെയധികം ആരാധനയുള്ള ഒരു നടനാണ് അദ്ദേഹം, ഞാന്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഫോളോ ചെയ്തിട്ടുണ്ട്: പ്രിയംവദ കൃഷ്ണൻ
Entertainment
എനിക്ക് വളരെയധികം ആരാധനയുള്ള ഒരു നടനാണ് അദ്ദേഹം, ഞാന്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഫോളോ ചെയ്തിട്ടുണ്ട്: പ്രിയംവദ കൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 5:39 pm

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനകഥാപാത്രമായി എത്തിയ ചിത്രമാണ് നരിവേട്ട. ഇഷ്കിന് ശേഷം അനുരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയും കൂടിയാണ് നരിവേട്ട. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ആര്യ സലിം, സുരാജ് വെഞ്ഞാറമൂട്, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ പശ്ചാത്തലം 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ്. ഇപ്പോൾ ടൊവിനോയെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നടി പ്രിയംവദ കൃഷ്ണൻ.

താനീ സിനിമയിലേക്ക് വരുന്നതിന് മുമ്പുതന്നെ ഫോളോ ചെയ്തിട്ടുള്ളയാളാണ് ടൊവിനോയെന്നും തനിക്ക് വളരെയധികം ആരാധനയുള്ള നടനാണ് അദ്ദേഹമെന്നും പ്രിയംവദ പറയുന്നു.

ഇത്രയും അനുഭവസമ്പത്ത് ഉള്ള അഭിനേതാക്കളുടെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് ഉപകാരപ്പെട്ടുവെന്നും മിന്നല്‍വള ഹിറ്റായതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

താനിപ്പോള്‍ എവിടെപ്പോയാലും ഈ പാട്ട് കേള്‍ക്കാറുണ്ടെന്നും തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു പടത്തില്‍ ഭാഗമായാല്‍ നന്നായിരുന്നേനെ എന്ന് തോന്നുമായിരുന്നെന്നും പ്രിയംവദ കൂട്ടിച്ചേര്‍ത്തു. നരിവേട്ട സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ അത്രയധികം ഫോളോ ചെയ്ത ആക്ടേഴ്‌സിലൊരാള്‍ ആണ് ടൊവിനോ. എനിക്ക് വളരെയധികം ആരാധനയുള്ള ഒരു നടനാണ്. അപ്പോള്‍ ഉറപ്പായും ഇത്രയും എക്‌സ്പീരിയന്‍സ് ആയിട്ടുള്ള ആക്ടേഴ്‌സിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്കത് ഭയങ്കര ഉപകാരമാണ്.

പിന്നെ മിന്നല്‍വള ഇത്രയധികം ഹിറ്റായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഇപ്പോള്‍ എവിടെ പോയാലും ഞാന്‍ ഈ പാട്ട് കേള്‍ക്കാറുണ്ട്. ഇതെനിക്കൊരു ആദ്യത്തെ അനുഭവമാണ് കേട്ടോ. അതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

ഇപ്പോള്‍ ഞാന്‍ ഈ പടത്തിലില്ലായിരുന്നെങ്കില്‍ ഒരു പ്രേക്ഷകനായാണ് ഈ പടം കാണുന്നുണ്ടായിരുന്നെങ്കില്‍, എനിക്ക് ഉറപ്പായും തോന്നുമായിരുന്നു എന്നെങ്കിലും എനിക്ക് ഇങ്ങനെയൊരു പടത്തില്‍ ഭാഗമായാല്‍ നന്നായിരുന്നേനെ എന്ന്,’ പ്രിയംവദ പറയുന്നു.

Content Highlight: Priyamvada Krishnan talking about Tovino and Narivetta Movie