ഞാന്‍ അദ്ദേഹത്തിന്റെ ഹാര്‍ഡ്‌കോര്‍ ഫാന്‍; ആ തമിഴ് നടനൊപ്പം അഭിനയിക്കുകയെന്നത് എന്റെ മോഹം: പ്രിയാമണി
Entertainment
ഞാന്‍ അദ്ദേഹത്തിന്റെ ഹാര്‍ഡ്‌കോര്‍ ഫാന്‍; ആ തമിഴ് നടനൊപ്പം അഭിനയിക്കുകയെന്നത് എന്റെ മോഹം: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 4:24 pm

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. അതിന് മുമ്പ് ഭാരതിരാജയുടെ തമിഴ് ചിത്രമായ കങ്കാലാല്‍ കൈദു സെയ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യം റിലീസ് ചെയ്തത് എവരെ അടഗാഡു ആയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് വലിയ ശ്രദ്ധ നേടിയ പ്രിയാമണി 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ച് പറയുകയാണ് നടി.

ഫാമിലിമാന്‍ സീരീസിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും വിജയ് നായകനാകുന്ന ദളപതി 69വിനെ കുറിച്ചുമാണ് പ്രിയാമണി പറയുന്നത്. വിജയ്‌യുടെ ഹാര്‍ഡ്കോര്‍ ഫാനാണ് താനെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നത് വളരെ നാളത്തെ മോഹമായിരുന്നെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

‘ആമസോണ്‍ പ്രൈമിലൂടെ സൂപ്പര്‍ഹിറ്റായ ഫാമിലിമാന്‍ പരമ്പരയുടെ മൂന്നാംഭാഗം ഉടനെ വരുന്നുണ്ട്. സ്‌പൈ ആക്ഷന്‍, ത്രില്ലര്‍ കോമഡിയാണ്. ഒന്നും രണ്ടും ഭാഗങ്ങള്‍ മനസുകൊണ്ട് ഏറ്റെടുത്ത പ്രേക്ഷകര്‍ ഇതും സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

മറ്റൊരു വന്‍ പ്രൊജക്റ്റ് വിജയ് നായകനാകുന്ന ദളപതി 69 ആണ്. വിജയ്‌യുടെ ഹാര്‍ഡ്കോര്‍ ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നത് വളരെ നാളത്തെ മോഹമായിരുന്നു. അത് സാധിക്കാന്‍ പോകുന്നതില്‍ ഉള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല,’ പ്രിയാമണി പറയുന്നു.

തന്റെ കരിയര്‍ ബലപ്പെടുത്തിയ സിനിമകളെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. സംവിധായകന്‍ മണിരത്നത്തിന്റെ രാവണ്‍, രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് എന്നീ സിനിമകളാണ് തന്റെ കരിയര്‍ ബലപ്പെടുത്തിയത് എന്നാണ് പ്രിയാമണി പറയുന്നത്.

Content Highlight: Priyamani Talks About Actor Vijay