മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെയാണ് നടി കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറാൻ പ്രിയാമണിക്ക് സാധിച്ചു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെയാണ് നടി കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറാൻ പ്രിയാമണിക്ക് സാധിച്ചു.
സത്യം, ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയവയാണ് പ്രിയാമണിയുടെ മലയാള സിനിമകള്‍. പരുത്തിവീരൻ എന്ന സിനിമയിലൂടെ ദേശീയ അവാർഡും പ്രിയാമണി സ്വന്തമാക്കി. ഇപ്പോൾ പരുത്തിവീരനെക്കുറിച്ചും ദേശീയ അവാർഡിനെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണി.
തെലുങ്കിലും കന്നഡയിലും റിലീസായി സൂപ്പർഹിറ്റായിരുന്ന സമയത്താണ് പരുത്തിവീരനിലേക്ക് ക്ഷണം കിട്ടിയതെന്നും ആ കഥാപാത്രത്തിൻ്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിർമാതാവുമായ അമീറിനാണെന്നും പ്രിയാമണി പറയുന്നു. ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷമായെന്നും പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയിലുണ്ടെന്ന് ബോളിവുഡ് അറിയാൻ അതുകാരണമായെന്നും അഭിനേത്രി പറഞ്ഞു.

പരുത്തിവീരന് ശേഷം അൽപം കൂടി സെലക്ടീവ് ആയെന്നും അടിപൊളി വേഷങ്ങൾ ചെയ്യാനിരിക്കുമ്പോഴാണ് തിരക്കഥയിലേക്ക് വിളിച്ചതെന്നും ആ കഥാപാത്രം പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയെന്നും നടി പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘തെലുങ്കിലും കന്നഡയിലും റിലീസായ പത്തിലേറെ സിനിമകൾ സൂപ്പർഹിറ്റുകളായ സമയത്താണ് പരുത്തിവീരനിലേക്ക് ക്ഷണം കിട്ടിയത്. മുത്തഴക് എന്ന എന്റെ കഥാപാത്രത്തിൻ്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിർമാതാവുമായ അമീർ സാറിനാണ്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷമായി. പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയിലുണ്ടെന്ന് ബോളിവുഡ് അറിയാൻ അതുവഴിയൊരുക്കി.
പരുത്തിവീരന് ശേഷം അൽപം കൂടി സെലക്ടീവ് ആയി. ഗ്രാമീണവേഷങ്ങളിൽ നിന്നു മാറിയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരുന്നു. മോഡേൺ വസ്ത്രങ്ങളാണ് എനിക്കേറെയിഷ്‌ടം. ജീൻസും മോഡേൺ ടോപ്പുകളും ഒക്കെ. അങ്ങനെയൊരു അടിപൊളി കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നപ്പോഴാണ് തിരക്കഥയിലേക്ക് ക്ഷണം വന്നത്. പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ കഥാപാത്രമായി മാളവിക,’ പ്രിയാമണി.
Content Highlight: Priyamani Talking about Thirakkatha Movie