മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന സിനിമയിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്കെത്തിയത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രിയാമണി പങ്കുവെച്ച ഫോട്ടോക്ക് താഴെയാണ് നിങ്ങള്‍ എന്തിനാണ് ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ചതെന്ന ചോദ്യവുമായി ആരാധകന്‍ എത്തിയത്.
‘താങ്കളുടെ രക്ത് ചരിത സിനിമ മുതല്‍ ഒരുപാട് ഇഷ്ടമാണ്, പക്ഷേ താങ്കള്‍ എന്തിനാണ് ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ചത്’, എന്നാണ് അരുണ്‍ ചൌധരി എന്ന ആരാധകന്‍ ചോദിച്ചത്.
ഉടന്‍ തന്നെ പ്രിയാമണി അതിന് മറുപടിയും നല്‍കി. താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യനെയാണെന്നാണ് പ്രിയാമണി പറഞ്ഞത്. അതിനു മറുപടിയുമായി ആരാധകന്‍ വീണ്ടുമെത്തി. ‘അതെ സത്യമാണ്. പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയയുണ്ട് ‘, ആരാധകന്‍ പറഞ്ഞു.
പ്രിയാമണിയുടെ മറുപടി മികച്ചതായെന്നും ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവര്‍ക്ക് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല മറുപടിയാണ് പ്രിയാമണി കൊടുത്തതെന്നും മറ്റൊരു ആരാധിക പറഞ്ഞു.
Content Highlight: Priyamani answered about her marriage to his fan
