പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിംമേക്കറായി മാറി. മലയാളത്തില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ച അദ്ദേഹം ദേശീയ – സംസ്ഥാന അവാര്‍ഡുകളില്‍ പലവട്ടം മുത്തമിട്ടുണ്ട്. കൊമേഴ്ഷ്യല്‍ സിനിമകള്‍ക്കൊപ്പം കലാമൂല്യമുള്ള സിനിമകളും അദ്ദേഹം സമ്മാനിച്ചു.
അക്ഷയ് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനൊപ്പം താന്‍ ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റ് ആണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. അക്ഷയ് കോമഡി ചെയ്യാന്‍ കാരണം താനാണെന്ന് പലരും പറയാറുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നര്‍മബോധം ഓണ്‍ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രമിച്ചു എന്നത് മാത്രമാണ് താന്‍ ചെയ്തതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
14 വര്‍ഷത്തിന് ശേഷം തങ്ങള്‍ ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും അത് വാര്‍ക്കാകാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാര്‍ വളരെ അച്ചടക്കമുള്ള ആളാണെന്നും അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ളതും കൃത്യസമയത്ത് സെറ്റില്‍ എത്തുന്ന അഭിനേതാവും അക്ഷയ് ആണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
‘അദ്ദേഹത്തോടൊപ്പം ഞാന്‍ ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാണ്. ആളുകള്‍ പറയുന്നത് നിങ്ങളാണ് അക്ഷയ് കോമഡി ചെയ്യാന്‍ കാരണമെന്ന്, പക്ഷേ അതെല്ലാം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ചെയ്തത് അദ്ദേഹത്തിന്റെ നര്‍മബോധം ഓണ്‍ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രമിച്ചു എന്ന മാത്രമാണ്. 14 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു, ഇത് വര്‍ക്ക് ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ഞാന്‍ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
അദ്ദേഹം വളരെ അച്ചടക്കമുള്ള ഒരു അഭിനേതാവാണ്. അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ളതും കൃത്യസമയത്ത് സെറ്റില്‍ എത്തുന്ന അഭിനേതാവും അക്ഷയ് തന്നെയാണ്. സംവിധായകന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹം ശ്രദ്ധിക്കും,’ പ്രിയദര്‍ശന്‍ പറയുന്നു.