പ്രശസ്ത സിനിമാസംവിധായകനാണ് പ്രിയദർശൻ. പൂച്ചക്കൊരു മൂക്കുത്തി എന്ന ആദ്യ സിനിമ തന്നെ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത സിനിമാസംവിധായകനാണ് പ്രിയദർശൻ. പൂച്ചക്കൊരു മൂക്കുത്തി എന്ന ആദ്യ സിനിമ തന്നെ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനായതുകൊണ്ട് അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക സിനിമകളെല്ലാം സാമ്പത്തിക വിജയം നേടി. ഇപ്പോൾ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.
കഥകൾ മോഷ്ടിക്കുന്നതിനോട് ശ്രീനിവാസൻ യോജിക്കാറില്ലെന്നും എന്നാൽ ഒരു ഹിന്ദി സിനിമയുടെ കഥ തനിക്ക് സിനിമയാക്കേണ്ടി വന്നെന്നും പ്രയദർശൻ പറയുന്നു.
എന്നാൽ തിരക്കഥയെഴുതുന്ന ശ്രീനിവാസനോട് ഇക്കാര്യം പറഞ്ഞാൽ പടം മുടങ്ങുമെന്നുള്ളതുകൊണ്ട് താൻ കള്ളം പറഞ്ഞെന്നും എന്നാൽ പിന്നീട് ശ്രീനിവാസൻ സത്യം മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു.

സിനിമയെ ആത്മാർഥമായി സമീപിക്കുന്ന കാലത്ത് വീണ്ടും കാണാമെന്ന് അദ്ദേഹം പറഞ്ഞെന്നും തനിക്കന്ന് തോന്നിയ ദേഷ്യമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ.
‘കഥകൾ മോഷ്ടിക്കുന്നതിനോട് ശ്രീനി യോജിക്കാറില്ല. എന്നാൽ ഒരു ഹിന്ദി സിനിമയുടെ കഥ എനിക്ക് സിനിമയാക്കേണ്ടിവന്നു. പക്ഷേ തിരക്കഥ എഴുതുന്ന ശ്രീനിയോട് ഇക്കാര്യം പറഞ്ഞാൽ പടം മുടങ്ങും. അതുകൊണ്ട് ആ കഥ ബർണാഡ് ഷായുടെ ഒരു നാടകത്തിന്റെ സ്വതന്ത്രവ്യാഖ്യാനമാണെന്നൊരു ബുദ്ധിജീവി നുണ പറഞ്ഞു, അതേറ്റു.
പക്ഷേ ഷൂട്ടിങ്ങിന്റെ അവസാനദിവസം സത്യം മനസിലാക്കിയ ശ്രീനി എന്നോട് യാത്ര പറഞ്ഞു. ‘താൻ സിനിമയെ ആത്മാർഥമായി സമീപിക്കുന്ന കാലത്ത് നമുക്ക് വീണ്ടും കാണാം. അതുവരെ ഈ കൂട്ടുചേരൽ വേണ്ട’ എന്ന് ശ്രീനി എന്നോടു തുറന്നുപറഞ്ഞു. എന്നാൽ എനിക്കന്നു തോന്നിയ ദേഷ്യം അല്ലെങ്കിൽ പ്രതികാരം എന്റെ പ്രൊഫഷണൽ ലൈഫിന്റെ ഗ്രാഫ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിന് ഏറെ സ്വാധീനിച്ചു എന്നതാണ് സത്യം.

നമ്മെ സ്നേഹിക്കുന്നവർ നമുക്ക് ചില തിരിച്ചറിവുകൾ കൂടി ജീവിതത്തിൽ നൽകേണ്ടതുണ്ട്. എന്റെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ശ്രീനി ആ കടമ നിർവഹിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ പെട്ടെന്ന് കലിവരുന്ന സംസാരം. പക്ഷേ സാവകാശം നാം കാര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ അന്ന് ശ്രീനി പറഞ്ഞതാണ് ശരി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ പ്രിയദർശൻ പറയുന്നു.
Content Highlight: Priyadarshan talking about Actor Sreenivasan