മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി നടി മാറിയിരുന്നു. ഇപ്പോൾ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ.
ആദ്യ സിനിമ മുതൽ തന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടെന്നും ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. പലതും കേട്ടതായി പോലും ഭാവിക്കാറില്ലെന്നും ചിലത് കരിയറിനെ ഇല്ലാതാക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല താനെന്നും അതുകൊണ്ട് ജാഡയാണെന്ന് കേൾക്കാറുണ്ടെന്നും പ്രിയ പറയുന്നു. കുറച്ചുനാളുകൾക്ക് മുമ്പ് ഒരു സംവിധായകനെ കണ്ടെന്നും അദ്ദേഹം തന്നോട് പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചെന്നും നടി പറഞ്ഞു.
മറ്റൊരാൾ അദ്ദേഹത്തോട് തൻ്റെ പ്രതിഫലം അധികമാണെന്ന് പറഞ്ഞെന്നും ഒരു കമന്റിലൂടെ എത്രയോ മനുഷ്യർക്ക് അവരുടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പ്രിയ കൂട്ടിച്ചേർത്തു.
‘ആദ്യ സിനിമ മുതൽ എന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായി പോലും ഭാവിക്കാറില്ല. ചിലത് നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു.
പൊതുവേ കേട്ടുവരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാൻ. ഒരുപക്ഷേ അതാകാം.
വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ച് അധികം നാളായിട്ടുണ്ട്. പക്ഷേ, ഈ അടുത്താണ് അത് അറിയുന്നത് കുറച്ചുനാൾ മുമ്പ് ഒരു പ്രശസ്ത മലയാള സംവിധായകനെ എയർപോർട്ടിൽ വച്ച് കണ്ടു.
സംസാരിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു ‘പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’ എന്ന്. എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അദ്ദേഹം പറയുന്നത്, അദ്ദേഹത്തിൻറെ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് മറ്റൊരാളുമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞു പ്രിയയുടെ പ്രതിഫലം വളരെ കൂടുതലാണെന്ന്.
എന്തിനാകും അയാൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതുകൊണ്ട് അയാൾക്ക് എന്ത് നേട്ടം ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ സാധിക്കില്ലല്ലോ. ആരോ കൊളുത്തി വിടുന്ന നിസാരമായ ഒരു കമന്റിലൂടെ എത്രയോ മനുഷ്യർക്ക് അവരുടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും,’ പ്രിയ പറയുന്നു.
Content Highlight: Priya Prakash Warrier Talking About the Roumers Surrouding her