മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞ് കൊടുത്തു, പക്ഷേ എന്നോട് പറഞ്ഞില്ല: പ്രിയ പ്രകാശ് വാര്യര്‍
Entertainment
മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞ് കൊടുത്തു, പക്ഷേ എന്നോട് പറഞ്ഞില്ല: പ്രിയ പ്രകാശ് വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 5:11 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച 2025-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിലവുകു എന്‍ മേല്‍ എന്നടി കൊബം (നീക്ക്) ചിത്രത്തില്‍ പ്രിയയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ നീക്ക് സിനിമയുടെ സെറ്റില്‍ വെച്ച് ധനുഷുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഉളള അനുഭവം പങ്കുവെക്കുകയാണ് പ്രിയ.

സിനിമയുടെ ഷൂട്ടിന്റെ ആദ്യ ദിവസം തനിക്ക് ഞാന്‍ അഭിനയിക്കേണ്ടത് എങ്ങനെയാണന്നെ് കാണിച്ച് തരില്ലെന്നാണ് ധനുഷ് പറഞ്ഞതെന്ന് പ്രിയ പറയുന്നു. തന്റെ ശൈലിയില്‍ അഭിനയിച്ചാല്‍ മതിയെന്നും അതാണ് തനിക്ക് വേണ്ടതെന്നും ധനുഷ് പറഞ്ഞുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു. ടേക്ക് എടുത്തപ്പോഴും ഇത് തന്നെയാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രിയ വാര്യര്‍ പറയുന്നു. ഷൂട്ടിന്റെ ദിവസങ്ങളില്‍ ഒന്നും ധനുഷ് തന്നെ കൊണ്ട് ട്രയല്‍ ചെയ്യിപ്പിച്ചിട്ടില്ലെന്നും മറ്റു കോ അക്ടേഴ്‌സിന് അദ്ദേഹം അഭിനയിച്ച് കാണിച്ച് കൊടുക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.

നീക്കില് എന്നെ കാസ്റ്റ് ചെയ്തതിന് ശേഷം ഷൂട്ടിന്റെ ആദ്യത്തെ ദിവസം സാര്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. ‘പ്രിയക്ക് ഞാന്‍ അഭിനയിച്ച് കാണിച്ച് തരില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ശൈലിയില്‍ ചെയ്യാം നീ എന്താണ് ചെയ്യാന്‍ പോകുന്നത് അത് പോലെ ചെയ്യുക. അങ്ങനെയാണ് പറഞ്ഞത്. ടേക്കിന് തൊട്ട് മുമ്പ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചു നോക്കി. ‘എക്സാറ്റ്ലി ഇതു തന്നെ ചെയ്താല്‍മതി’ എന്ന് പറഞ്ഞു. പിന്നീട് ഷൂട്ടിന്റെ ദിവസങ്ങളില്‍ ഒന്നും എന്നെ കൊണ്ട് ട്രയല്‍ ചെയ്യിപ്പിക്കുകയൊന്നും ചെയ്തിട്ടില്ല. എന്റേതായ ശൈലിയില്‍ ചെയ്യുകയായിരുന്നു അദ്ദേഹത്തിന് വേണ്ടത്. അങ്ങനെ ഒരു സ്പേയ്സ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്റെ സഹതാരങ്ങള്‍ക്കെല്ലാം ധനുഷ് സാര്‍ അഭിനയിച്ച് കാണിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അത് എനിക്ക് ഭയങ്കര സര്‍പ്രെയ്സിങ് ആയിരുന്നു,’ പ്രിയ പറഞ്ഞു.

Content Highlight: Priya Prakash Varrier about Dhanush