മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.
ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച 2025-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിലവുകു എന്‍ മേല്‍ എന്നടി കോപം (നീക്ക്) ചിത്രത്തില്‍ പ്രിയയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ നീക്ക് സിനിമയെ കുറിച്ചും, ധനുഷിനെ കുറിച്ചും സംസാരിക്കുകയാണ് പ്രിയ.
ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസില്‍ നിന്നാണ് ആദ്യം തന്നെ വിളിക്കുന്നതെന്നും. ചെന്നൈയില്‍ എത്തിപ്പോള്‍ ധനുഷ് നേരിട്ടു ‘നിലവ്ക്ക് എന്‍മേല്‍ എന്നടി കോപ‘ത്തിന്റെ സ്‌ക്രിപ്റ്റ് വിശദീകരിച്ചുവെന്നും പ്രിയ പറയുന്നു. രണ്ടു ഭാഗമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ആദ്യഭാഗത്ത് ഒരു ചെറിയ പോര്‍ഷനാണ് എന്റെ കഥാപാത്രമായ പ്രീതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ ധനുഷിന് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം പ്രീതിയാണെന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പ്രീതിയായി താനല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നും ധനുഷ് പറഞ്ഞിരുന്നുവെന്നും പ്രിയ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു പ്രിയ പ്രകാശ്.
‘ധനുഷ് സാറിന്റെ വണ്ടര്‍ ബാര്‍ ഫിലിംസില്‍ നിന്നാണ് ആദ്യം വിളിക്കുന്നത്. ചെന്നൈയില്‍ എത്തിപ്പോള്‍ ധനുഷ് സര്‍ നേരിട്ടു ‘നിലവ്ക്ക് എന്‍മേല്‍ എന്നടി കോപ’ത്തിന്റെ സ്‌ക്രിപ്റ്റ് വിശദീകരിച്ചു. രണ്ടു ഭാഗമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ആദ്യഭാഗത്ത് ഒരു ചെറിയ പോര്‍ഷനാണ് എന്റെ കഥാപാത്രമായ പ്രീതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം പ്രീതിയാണെന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പ്രീതിയായി ഞാനല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നും ധനുഷ് സര്‍ പറഞ്ഞിരുന്നു.
ചെറിയ വേഷമായതുകൊണ്ടുതന്നെ ആലോചിച്ചു തീരുമാനം അറിയിച്ചാല്‍ മതിയെന്നു പറഞ്ഞെങ്കിലും എന്റെ മറുപടി ഇമ്മീഡിയറ്റ് യെസ് ആയിരുന്നു. കാരണം, സാറിനൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു. പക്ഷേ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാന്‍ സാധിക്കുമെന്നു പ്രതീക്ഷിച്ചതേയില്ല,’ പ്രിയ പറയുന്നു
Content highlight: Priya is talking about the movie Neek and Dhanush.