നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡുംപൃഥ്വി സ്വന്തമാക്കി.
അച്ഛന്‍ സുകുമാരനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോഴും സുകുമാരന്‍ എന്ന സിനിമാനടനെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അതെന്നും തനിക്ക് തിരിച്ചറിവ് വരുന്ന കാലമായപ്പോഴേക്കും അച്ഛന്‍ നായകനടന്‍ എന്നതില്‍ നിന്നൊക്കെ മാറിയിരുന്നു എന്നതിനാലും ആ സമയത്ത് അദ്ദേഹം സിനിമയില്‍ നിന്ന് മാറി നിന്നതിനാലുമാണതെന്നും പൃഥ്വിരാജ് പറഞ്ഞു.
സുകുമാരന്‍ എന്ന വ്യക്തിയെക്കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹത്തോളം സത്യസന്ധതയും വ്യക്തതയും അറിവുമുള്ള വ്യക്തിയൊന്നുമല്ല താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
‘അച്ഛനെക്കാള്‍ ഉയരണമെന്ന് പറഞ്ഞാല്‍, ഇപ്പോഴും സുകുമാരന്‍ എന്ന സിനിമാനടനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അത്. തിരിച്ചറിവ് വരുന്ന കാലമായപ്പോഴേക്കും അച്ഛന്‍ നായകനടന്‍ എന്നതില്‍ നിന്നൊക്കെ മാറിയിരുന്നു. സത്യത്തില്‍ അച്ഛന്‍ അന്ന് സിനിമയോട് അകന്നു നില്‍ക്കുകയായിരുന്നു.
എല്‍.എല്‍.ബി. പഠിച്ചതിന് ശേഷം എല്‍.എല്‍.എമ്മിന് ചേര്‍ന്നു. അതിനിടയില്‍ വല്ലപ്പോഴും ഒരു സിനിമയില്‍ അഭിനയിച്ചെങ്കിലായി. സുകുമാരന്‍ എന്ന വ്യക്തിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അച്ഛനോളം സത്യസന്ധതയും വ്യക്തതയും അറിവുമുള്ള വ്യക്തിയൊന്നുമല്ല ഞാന്‍. എന്നെങ്കിലും ജീവിതത്തില്‍ അങ്ങനെയൊരു ആളാകണമെന്ന് ആഗ്രഹമുണ്ട്. അതിന് കഴിയുമോയെന്ന് അറിയില്ല,’ പൃഥ്വിരാജ് പറയുന്നു.