പൃഥ്വിരാജിനെ ട്രോളി ടൊവിനോ; വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Entertainment
പൃഥ്വിരാജിനെ ട്രോളി ടൊവിനോ; വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th January 2021, 6:04 pm

നടന്മാരായ പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും വര്‍ക്ക്ഔട്ട് ചിത്രങ്ങളും അതിന് ടൊവിനോ നല്‍കിയ ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ്.

ഒന്നിച്ചു ജിമ്മില്‍ പോയതിന്റെ ചിത്രം പങ്കുവെച്ച പൃഥ്വിരാജ് ലൂസിഫറിലെ തന്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെയും പേര് വെച്ചുകൊണ്ടായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സെയ്ദ് മസൂദും ജതിന്‍ രാംദാസും ഒന്നിച്ച് ജിമ്മിലെത്തിയിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് എഴുതിയത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പെട്ടെന്ന് വരുമോ എന്നെല്ലാമുള്ള കമന്റുകളുമായി ഈ ഫോട്ടോക്ക് താഴെ ആരാധകര്‍ എത്തുന്നതിനിടയിലാണ് അതേ രണ്ട് ഫോട്ടോകള്‍ ടൊവിനോയും പോസ്റ്റ് ചെയ്തത്. പൃഥ്വിരാജിനെ ചെറുതായൊന്ന് ട്രോളി കൊണ്ടായിരുന്നു ടൊവിനോയുടെ ക്യാപ്ഷന്‍. ‘ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു’ എന്ന ടൊവിനോയുടെ വാചകം സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്.

വന്‍ ക്യാപ്ഷന്‍, ഇതിലും മികച്ച ക്യാപ്ഷന്‍ സ്വപ്‌നങ്ങളില്‍ മാത്രം എന്നാണ് ടൊവിനോയുടെ പോസ്റ്റിന് ഒരാളിട്ട കമന്റ്. തൊട്ടടുത്ത് ഇംഗ്ലീഷ് നേരാവണ്ണം അറിയാവുന്ന ആളുണ്ടെങ്കില്‍ നമ്മുക്ക് തെറ്റുമോ എന്ന് കരുതി മലയാളികള്‍ പൊതുവെ ഇംഗ്ലീഷ് പറയാറില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഇംഗ്ലീഷില്‍ കമന്റിടാമെന്ന് വെച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു എന്ന കമന്റാണ് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്.