രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു.
രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തത്. മൂന്ന് ചിത്രങ്ങളിലും മോഹൻലാൽ ആണ് നായക കഥാപാത്രത്തിനെ അവതരിപ്പിച്ചത്. പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തി. ഇപ്പോൾ താൻ മുമ്പ് ചെയ്ത സിനിമകൾ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്.

തിരിഞ്ഞുനോക്കുമ്പോൾ ചെയ്‌ത ഒരുപാട് സിനിമകൾ ചെയ്യാൻ പാടില്ലായിരുന്നുവെന്നും എന്നാൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും പൃഥിരാജ് പറഞ്ഞു. അതൊന്നും പ്രയോജനമില്ലാത്ത അനുഭവങ്ങളാണെന്ന് പറയുന്നില്ലെന്നും ഇന്ന് നിലനിൽക്കുന്ന സിനിമയിലൂടെ നടനായി വരാൻ സാധിച്ചിരുന്നെങ്കിൽ തൻ്റെ കരിയർ മാറിയേനെ എന്നും അദ്ദേഹം പറഞ്ഞു.
അത് ഇപ്പോഴുള്ളതിനേക്കാൾ നല്ലതായിരിക്കുമോ എന്നത് ഉറപ്പില്ലെന്നും താൻ വന്ന കാലത്തെ അനുഭവസമ്പത്ത് തനിക്കുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ചെയ്‌ത ഒരുപാട് സിനിമകൾ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ, അതിൽ നിന്നൊക്കെ കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അതൊന്നും യാതൊരു പ്രയോജനവുമില്ലാത്ത അനുഭവങ്ങളായിരുന്നുവെന്ന് അഭിപ്രായപ്പെടാൻ കഴിയില്ല.

പശ്ചാത്താപം സത്യത്തിൽ ഇല്ല. പിന്നെ തീർച്ചയായും ഇന്ന് നിലനിൽക്കുന്ന സിനിമയിലൂടെ എനിക്ക് നടനായി വരാൻ സാധിച്ചിരുന്നുവെങ്കിൽ എന്റെ കരിയർ വേറൊരു രൂപത്തിലാകുമായിരുന്നു. പക്ഷേ, അത് ഇതിനെക്കാൾ നല്ലതായിരിക്കുമോ എന്നതിന് എനിക്ക് ഉറപ്പുമില്ല. ഞാൻ വന്ന കാലത്തിൻ്റെ അനുഭവസമ്പത്ത് എനിക്കുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj says Looking back, I feel like I shouldn’t have done many films