അദ്ദേഹം എന്തൊരു ഷാര്‍പ്പാണ്, ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; ആ നടന്‍ തന്നെ ഞെട്ടിച്ചുവെന്ന് പൃഥ്വിരാജ്
Entertainment news
അദ്ദേഹം എന്തൊരു ഷാര്‍പ്പാണ്, ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; ആ നടന്‍ തന്നെ ഞെട്ടിച്ചുവെന്ന് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th August 2021, 2:45 pm

പൃഥ്വിരാജിനെ നായകനാക്കി മനുവാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയാണ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മാമുക്കോയ എന്നിവരും കുരുതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കുരുതിയുടെ ഷൂട്ടിങ്ങിനിടെ തന്നെ ഞെട്ടിച്ച നടനാണ് മാമുക്കോയയെന്ന് പറയുകയാണ് പൃഥ്വിരാജ്. മാമുക്കോയയുടെ അഭിനയം വളരെ ഷാര്‍പ്പാണെന്നും അദ്ദേഹം ഒരു ഡയലോഗ് പോലും തെറ്റിച്ച് കണ്ടിട്ടില്ലെന്നും ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

‘എന്നെങ്കിലുമൊരു ദിവസം ക്ഷീണമുണ്ട് നേരത്തേ പോവാമോയെന്ന് മാമുക്കോയ സര്‍ ചോദിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഒരു ഡയലോഗ് പോലും അദ്ദേഹം മറന്നുപോയതായി ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഒരു ആക്ഷന്‍ തെറ്റിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.

ക്ലൈമാക്‌സില്‍ അത്രയും ചെയ്യിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിനെക്കൊണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയപ്പോള്‍ അത് പൊളിക്കുമെന്ന് പറഞ്ഞ് ചെയ്ത അദ്ദേഹത്തിന്റെ എനര്‍ജിയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല,’ പൃഥ്വി പറയുന്നു.

പലപ്പോഴും ഷൂട്ടിന് നേരത്തേ എത്തുന്നത് മാമുക്കോയയായിരിക്കുമെന്നും കാരവനില്‍ പോയിരിക്കാന്‍ പറഞ്ഞാലൊന്നും അദ്ദേഹം കേള്‍ക്കില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

മാമുക്കോയക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമാണെന്ന് റോഷന്‍ മാത്യുവും ഇതേ അഭിമുഖത്തില്‍ അനുഭവം പങ്കുവെച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj says about Mamukoya