ആടുജീവിതം തിയേറ്ററിക്കല്‍ ഹിറ്റാകാന്‍ ചാന്‍സില്ലെന്നാണ് അവര്‍ പറഞ്ഞത്: പൃഥ്വിരാജ്
Entertainment
ആടുജീവിതം തിയേറ്ററിക്കല്‍ ഹിറ്റാകാന്‍ ചാന്‍സില്ലെന്നാണ് അവര്‍ പറഞ്ഞത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 5:27 pm

ആടുജീവിതം തിയേറ്ററില്‍ ഹിറ്റാകാന്‍ ചാന്‍സില്ലെന്നാണ് റിലീസിന്റെ തലേദിവസം സിനിമ കണ്ട സീനിയറായിട്ടുള്ള സംവിധായകര്‍ പറഞ്ഞതെന്ന് പൃഥ്വിരാജ്. ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിലെ ഹിറ്റ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഇനി ഇതുപോലെ വലിയ സ്‌കെയിലില്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫിലിം മേക്കേഴ്‌സിന് ഇത് ഇന്‍സ്പിറേഷന്‍ ആകുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഈ സിനിമ അതിന് ഒരു ഉദാഹരണമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ഈ വിജയത്തില്‍ താനും ബ്ലെസിയും വളരെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു.

‘ആടുജീവിതം എന്ന സിനിമ റിലീസിന്റെ തലേദിവസം പല സീനിയര്‍ ഡയറക്ടേഴ്‌സും കണ്ടിരുന്നു. അവരെല്ലാം പറഞ്ഞത് ഈ സിനിമയെ തേടി ഒരുപാട് അംഗീകാരങ്ങള്‍ വരുമെന്നായിരുന്നു. പക്ഷേ തിയേറ്ററില്‍ എത്ര കണ്ട് ഹിറ്റാകുമെന്ന് അറിയില്ല എന്നും അവര്‍ പറഞ്ഞിരുന്നു. അതിനെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലായിരുന്നു ഇതിന്റെ വിജയം.

എനിക്ക് തോന്നുന്നത് ഭാവിയില്‍ ഇത്ര വലിയ ക്യാന്‍വാസില്‍ സിനിമയെടുക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഫിലിം മേക്കേഴ്‌സിന് ഇതിന്റെ വിജയം ഒരു ഇന്‍സ്പിറേഷനാകും. ആടുജീവിതത്തിന്റെ വിജയം അതിന് ഒരു ഉദാഹരണമായി നില്ക്കണമെന്നും ഇനിയും ഇതുപോലെയുള്ള സിനിമകള്‍ വരണമെന്നുമാണ് എന്റെ ആഗ്രഹം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj saying that many senior directors told him Aadujeevitham won’t be theatrical hit