തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പണ്ട് ഫിലിമുകളില്‍ സിനിമ ചിത്രീകരിച്ചിരുന്ന കാലത്ത് കൊഡാക്ക്, ഫ്യൂജി എന്നീ രണ്ടുതരം ഫിലിമുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കൊഡാക്ക് വിലകൂടിയതും ഫ്യൂജി ഫിലിം താരതമ്യേന വിലകുറഞ്ഞതുമാണെന്ന് പൃഥ്വിരാജ് പറയുന്നു.
ബഡ്ജറ്റ് പ്രശ്‌നമില്ലാത്ത ചില സിനിമകള്‍പോലും ഫ്യൂജിയില്‍ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ എന്താണ് അതിന് കാരണമെന്ന് മുമ്പ് അന്വേഷിച്ചിട്ടുണ്ടെന്നും ചിലര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സംശയങ്ങള്‍ തീര്‍ത്തപ്പോള്‍ ഏത് ഫിലിമിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്ന് അന്വേഷിച്ചതിന്റെ പേരില്‍ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
താന്‍ സ്വപ്നംകണ്ട ജീവിതത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നതെന്നും ഇഷ്ടപ്പെട്ട സിനിമകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള സ്ഥാനവും ഇന്ന് തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പണ്ട് ഫിലിമുകളില്‍ സിനിമ ചിത്രീകരിച്ചിരുന്ന കാലത്ത് കൊഡാക്ക്, ഫ്യൂജി എന്നീ രണ്ടുതരം ഫിലിമുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. കൊഡാക്ക് വിലകൂടിയതും ഫ്യൂജി ഫിലിം താരതമ്യേന വിലകുറഞ്ഞതുമാണ്. ബഡ്ജറ്റ് പ്രശ്‌നമില്ലാത്ത ചില സിനിമകള്‍പോലും ഫ്യൂജിയില്‍ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ എന്താണ് അതിന് കാരണമെന്ന് മുമ്പ് അന്വേഷിച്ചിട്ടുണ്ട്.
ചിലര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സംശയങ്ങള്‍ തീര്‍ത്തു. എന്നാല്‍ ഏത് ഫിലിമിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്ന് അന്വേഷിച്ചതിന്റെ പേരില്‍ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇത് ചോദിക്കാന്‍ ഇവനാരടാ എന്ന ഭാവമായിരുന്നു അവര്‍ക്കപ്പോള്‍.
ഞാന്‍ സ്വപ്നംകണ്ട ജീവിതത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഇഷ്ടപ്പെട്ട സിനിമകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള സ്ഥാനവും ഇന്നെനിക്കുണ്ട്. ഒരു പുതിയ സംവിധായകന്റെയോ എഴുത്തുകാരന്റെയോ കഥയാണെങ്കില്‍ പോലും സഹകരിക്കാമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനെയൊരു പ്രൊജക്റ്റാക്കി മാറ്റാന്‍ എനിക്കിന്ന് കഴിയും,’ പൃഥ്വിരാജ് പറയുന്നു.