ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Education
കേരളത്തിന് മുഴുവന്‍ മാതൃകയായി പ്രിസം: സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം
ന്യൂസ് ഡെസ്‌ക്
6 days ago
Friday 15th March 2019 12:24pm


കേരളത്തിന് മുഴുവന്‍ മാതൃകയാക്കാന്‍ കഴിയുന്ന പദ്ധതിയാണ് പ്രിസം Promoting Regional Schools to International Standards through Multiple Interventionകോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാര്‍ ആവിഷ്‌കരിച്ചതാണ് പദ്ധതി. എല്ലാവര്‍ക്കും ജോലി നേടി കൊടുക്കാന്‍ ജനപ്രതിനിധിക്ക് കഴിയില്ലായിരിക്കാം എന്നാല്‍ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കും എന്ന ദര്‍ശനത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പല നിലകളിലായി നടത്തിയ പഠനത്തിന് ശേഷം കോഴിക്കോട് ഐ.ഐ എം ആണ് പദ്ധതി രൂപീകരിക്കുന്നത്.പദ്ധതി എന്താണെന്ന് പരിശോധിക്കാം.

സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇവയുടെ സമഗ്ര പുരോഗതി കൂടിയാണ് പദ്ധതി ലക്ഷ്യം വെച്ചത്.

ഇതിനായി സര്‍ക്കാരിനെ മാത്രം ആശ്രയിക്കാതെ സ്വകാര്യ വ്യക്തികളേയും, മറ്റ് സ്വയംഭരണ ഏജന്‍സികളെയും ഉള്‍പ്പെടുത്തി വിഭവ സമാഹരണം നടത്തുക എന്ന വഴിയാണ് സ്വീകരിച്ചത്. ഉദാഹരണത്തിന് ഐ.എസ്.ആര്‍.ഒ, ബാര്‍ക്, ഇന്‍ഫോസിസ്, ഷബാന ആന്റ് ഫാസില്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ലാബ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ടെക്നിക്കല്‍ കിച്ചണ്‍ ഉപകരണങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ സമാഹരിച്ച് കൊണ്ടാണ നടക്കാവ് ഗേള്‍ ഹയര്‍ സെക്കന്ററി സകൂള്‍ അന്താരാഷ്ട്ര നിലവാരം കൈവരിച്ചത്.

പാഠ്യ, പാഠ്യേതര മേഖലയിലും കൃത്യമായ രൂപഘടന ഉണ്ടാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. അടിസ്ഥാന സൗകര്യം പൂര്‍ത്തിയായ ശേഷം അധ്യാപകര്‍ക്ക് പ്രത്യേക ട്രെയിനിങ്ങുകള്‍ ഏര്‍പ്പെടുത്തി അവരുടെ മനോഭാവം കൃത്യമായി രൂപീകരിക്കുക പോലുള്ള പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലീഡര്‍ഷിപ്പ് ട്രെയിനിങ്ങ് പോലുള്ളവയും ലഭ്യമാക്കി വരുന്നു.

ഇത് സ്‌കൂളുകളുടെ വിജയശതമാനത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Advertisement