അവസരങ്ങൾ കുറഞ്ഞപ്പോൾ തേടിപ്പോകാൻ കഴിഞ്ഞില്ല, അതിനുകാരണം: പ്രേം കുമാർ
Entertainment
അവസരങ്ങൾ കുറഞ്ഞപ്പോൾ തേടിപ്പോകാൻ കഴിഞ്ഞില്ല, അതിനുകാരണം: പ്രേം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 4:12 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. 1991ല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അരങ്ങ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി.

നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ എപ്പോഴും സൗഹൃദങ്ങൾ നിലനിർത്തണമെന്ന് പറയുകയാണ് പ്രേം കുമാർ.

സിനിമയ്ക്കുവേണ്ടി ശ്രമിക്കുകയോ അവസരങ്ങൾ തേടി പോവുകയോ ചെയ്‌തില്ലെന്നും ആദ്യം തുടർച്ചയായി അവസരങ്ങൾ വന്നുവെന്നും പ്രേം കുമാർ പറയുന്നു.

സിനിമ തന്നെ തേടിവന്നത് ശീലിച്ചുപോയതിനാൽ അവസരങ്ങൾ കുറഞ്ഞപ്പോൾ അത് തേടിപ്പോകാൻ കഴിഞ്ഞില്ലെന്നും സിനിമയിൽ സെൽഫ് മാർക്കറ്റിങ് വേണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ തന്നെത്തേടി വരുമെന്നാണ് കരുതുന്നെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു. ചലച്ചിത്ര അക്കാദമിയുടെ ചുമതലയുള്ളതിനാൽ അഭിനയിക്കാൻ സാവകാശം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയ്ക്കുവേണ്ടി ശ്രമിക്കുകയോ അവസരങ്ങൾ തേടി പോവുകയോ ചെയ്‌തില്ല. ആദ്യം തുടർച്ചയായി അവസരങ്ങൾ വന്നു. പിന്നെയത് കുറഞ്ഞു. ശേഷം വീണ്ടും അവസരങ്ങൾ കിട്ടി. സിനിമകൾ തുടർച്ചയായി ചെയ്തപ്പോൾ വീണ്ടും അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായി. എന്നാൽ, അതുവരെ സിനിമ എന്നെ തേടിവന്നതുകൊണ്ട് ശീലിച്ചുപോയതിനാൽ അവസരങ്ങൾ കുറഞ്ഞപ്പോൾ അത് തേടിപ്പോകാൻ കഴിഞ്ഞതുമില്ല.

സിനിമയിൽ എപ്പോഴും സൗഹൃദങ്ങൾ നിലനിർത്തുകയും അവസരങ്ങൾക്കായുള്ള ശ്രമങ്ങൾ ഉണ്ടാവുകയും വേണം. സെൽഫ് മാർക്കറ്റിങ് ചെയ്യണം. എനിക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ എന്നെത്തേടി വരുമെന്ന് കരുതുന്നു. ഇപ്പോൾ ചലച്ചിത്ര അക്കാദമിയുടെ ചുമതലയുള്ളതിനാൽ അഭിനയിക്കാൻ അധികം സാവകാശം കിട്ടാറില്ല. എങ്കിലും അധികം ദിവസം ഷൂട്ടിങ് നീണ്ടുനിൽക്കാത്ത കഥാപാത്രങ്ങൾ ചെയ്യാറുണ്ട്,’ പ്രേം കുമാർ പറയുന്നു.

Content Highlight: Prem Kumar talking about his Film Opportunities