'മനസ്സില്‍' തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന തന്നെ പൊക്കി; മോദിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
national news
'മനസ്സില്‍' തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന തന്നെ പൊക്കി; മോദിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 11:34 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

കര്‍ഷക പ്രതിഷേധം ഒരുമാസത്തിലെത്തി നില്‍ക്കുമ്പോഴും പ്രശ്‌നത്തിന് പരിഹാരം കാണാത്ത പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് പറയാനുള്ള കാര്യത്തിന് ചെവികൊടുക്കുകയില്ലെന്നും ഭൂഷണ്‍ പറഞ്ഞു.

പ്രധാന സേവകന്‍ എന്നു പറയുന്ന മോദി യഥാര്‍ത്ഥത്തില്‍ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

കര്‍ഷക പ്രതിഷേധം ശക്തിപ്പെടുമ്പോഴും മോദി ഇന്ന് തന്റെ മന്‍ കി ബാത്ത് നടത്തുകയാണ്.
അതേസമയം, ഡിസംബര്‍ 27 ന് മോദി മന്‍ കി ബാത്ത് നടത്തുമ്പോള്‍ പാത്രം കൂട്ടിയടിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

അവരവരുടെ വീടുകളില്‍ നിന്ന് പാത്രം കൂട്ടിയടിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ ജഗത് സിംഗ് ദലേവാലാ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മോദി തന്റെ ‘ മന്‍ കി ബാത്ത്’ തുടങ്ങുന്നത് മുതല്‍ പാത്രങ്ങള്‍ കൂട്ടിയടിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

Content Highlights: Prashant Bushan Mocks Modi’s Mann Ki Baat